ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ നിന്ന് 300 കെ.വൈ.സി ഫോമുകൾ പിടിച്ചെടുത്തു
text_fieldsമുംബൈ: നഗരത്തിലെ പ്രമുഖ ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഒപ്പിട്ട മുന്നുറോളം കെ.വൈ.സി ഫോമുകൾ കണ്ടെത്തി. നൂറോളം വരുന്ന ആധാർ, െഎഡിൻറി, പാൻ കാർഡുകളുടെ പകർപ്പുകളും സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തു. ഇതു സംബന്ധിച്ച വാർത്ത ഇന്ത്യൻ എക്സ്പ്രസാണ് പുറത്ത് വിട്ടത്.
ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കുന്നതിനായുള്ള കെ.വൈ.സി ഫോമുകളും പഴയ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള ഫോമുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവൻറ് മാനേജ്മെൻറ് സ്ഥാപനം പിൻവലിച്ച കറൻസികൾ വാങ്ങി പഴയ തീയതികളിലെ ബില്ലുകൾ ഉപഭോക്താകൾ നൽകിയിരുന്നതായും വിവരമുണ്ട്. ഇവരുടെ അക്കൗണ്ടുകളെ സംബന്ധിച്ച രേഖകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പലതിലും കൃത്രിമം നടന്നതായാണ് സൂചന.
രാജ്യത്തെ 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പുറത്ത് വന്നതിനു പിന്നാലെ രാജ്യത്തെ പല ജ്വല്ലറികളിലും, ഹവാല ഡീലർമാരുടെ കേന്ദ്രങ്ങളിലുംആദായ നികുതി വകുപ്പ് വ്യാപകമായി റെയ്ഡുകൾ നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയാണ് മുംബൈയിലെ ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ നടത്തിയ റെയ്ഡ്. കറൻസികൾ പിൻവലിച്ച തീരുമാനം പുറത്ത് വന്നതിനു പിന്നാലെ പല ജ്വല്ലറികളിലെയും സ്വർണ്ണ വിൽപ്പനയിൽ വൻ വർധനവുണ്ടായതാണ് വിവരം.
ഘാട്ട്കോപാറിലെ പ്രതിദിനം 60 ലക്ഷം മാത്രം വിറ്റ് വരവുള്ള ജ്വല്ലറിയിൽ നോട്ട് പിൻവലിക്കൽ തീരുമാനം പുറത്ത് വന്നതോടെ ഒരു ദിവസത്തെ കച്ചവടം 25 കോടിയായി വർധിച്ചു. ഇൗ ജ്വല്ലറിയിൽ പഴയ നോട്ടുകൾ സ്വീകരിച്ചതായാണ് വിവരം. ഇതിനെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുന്നതിനായി ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. വലിയ തുകക്ക് സ്വർണം വാങ്ങി ടാക്സ് ലാഭിക്കുന്നതിനായി ചെറിയ തുകയുടെ ബില്ലകളായി ഇവ രേഖപ്പെടുത്തുന്ന തട്ടിപ്പും ഇൻകംടാക്സിെൻറ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത് വന്നതിനു പിന്നാലെ ഏറ്റവും കൂടുതൽ കള്ളപണം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് സ്വർണ്ണത്തിലാണെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. ഇതിെൻറ കൂടി പശ്ചാതലത്തിലാണ് ആദായ നികുതി വകുപ്പിെൻറ വ്യാപക പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.