“റെയ്ഡ് ആളുകളെ ഉപദ്രവിക്കാനുള്ള കാരണം മാത്രമാണ്”: 20 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഡൽഹി മന്ത്രി
text_fieldsന്യുഡൽഹി: റെയ്ഡ് ആളുകളെ ഉപദ്രവിക്കാനുള്ള കാരണം മാത്രമാണെന്ന് ഡൽഹി മന്ത്രി രാജ് കുമാർ ആനന്ദ്. 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജൻസികളുടെ പ്രവൃത്തിക്ക് കേന്ദ്ര സർക്കാറിനെ രാജ് കുമാർ ആനന്ദ് വിമർശിച്ചു.
"റെയ്ഡ് ആളുകളെ ഉപദ്രവിക്കാനുള്ള ഒരു കാരണം മാത്രമാണ്. തിരച്ചിലിൽ അവർക്ക് ഒന്നും ലഭിച്ചില്ല. ഈ രാജ്യത്ത് സത്യം പറയുകയും പാവപ്പെട്ടവർക്ക് വേണ്ടി രാഷ്ട്രീയം പറയുകയും ചെയ്യുന്നത് പാപമാണെന്ന് തോന്നുന്നു" - രാജ് കുമാർ ആനന്ദ് പറഞ്ഞു.
അന്വേഷണ ഏജൻസികളുടെ ഇത്തരം പ്രവർത്തികൾ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇ.ഡി പറയുന്ന കസ്റ്റംസ് കേസിന് ഇരുപത് വർഷം പഴക്കമുണ്ടെന്നും ജോലിയിൽ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.എപി നേതാവും ഡൽഹി തൊഴിൽ മന്ത്രിയുമായ രാജ് കുമാർ ആനന്ദിന്റെ സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ ഇ.ഡി കഴിഞ്ഞ ദിവസമാണ് റെയ്ഡ് ആരംഭിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും തിരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.