ചൈനീസ് ആപുകളുടെ വായ്പ തട്ടിപ്പ്: ബംഗളൂരുവിൽ അഞ്ചിടത്ത് ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: ചൈനീസ് വായ്പ ആപുകളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ അഞ്ചിടത്ത് ഇ.ഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരമാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൊബൈൽ ആപുകളിലൂടെ വായ്പ എടുത്തവരെ തട്ടിക്കൊണ്ട് പോയതിനും ഉപദ്രവിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനിടെ ചൈനീസ് സ്ഥാപനങ്ങളാണ് ഇത്തരം വായ്പ ആപുകൾ നിയന്ത്രിക്കുന്നതെന്ന് വ്യക്തമായതായി ഇ.ഡി അറിയിച്ചു.
ഇന്ത്യക്കാരുടെ വ്യാജ രേഖകൾ ഉപയോഗിച്ച് അവരെ ഡമ്മി ഡയറക്ടർമാരാക്കിയാണ് കമ്പനികൾ തട്ടിപ്പ് നടത്തിയത്. വിവിധ വ്യാജ മെർച്ചന്റ് ഐ.ഡികളും ഇവർ ഉണ്ടാക്കിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ചാണ് ആദ്യം വിവരം നൽകിയത്. തുടർന്ന് ഇ.ഡി റെയ്ഡ് നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.