സാകിർ നായികിനെതിരെ എഫ്.െഎ. ആർ: സ്ഥാപനങ്ങളിൽ റെയ്ഡ്
text_fieldsന്യൂഡൽഹി: ഇസ്ലാമിക പ്രബോധകൻ സാകിർ നായികിെൻറ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷെൻറ പത്ത് സെൻററുകളിൽ റെയ്ഡ്. മഹരാഷ്ട്രയിലെ പത്ത് െഎ.ആർ.എഫ് സെൻററുകളിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) റെയ്ഡ് നടത്തിയത്. പ്രസംഗങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പേരിൽ സാകിർ നായികിനെതിരെ എൻ.െഎ.എ എഫ്. െഎ. ആർ രജിസ്റ്റർ ചെയ്തു. സാകിർ നായികിനെതിരെ എഫ്. െഎ. ആർ ഫയൽ ചെയ്തത് നിയമവിരുദ്ധമായാണെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ മൊബിൻ സോൽക്കർ പ്രതികരിച്ചു. ഇതേ ആരോപണങ്ങളുടെ പേരിൽ 2012 ൽ നായികിനെതിരെ എഫ്. െഎ. ആർ എടുത്തിട്ടുണ്ടെന്നും മൊബിൻ വ്യക്തമാക്കി.
നവംബർ 15 നാണ് െഎ. ആർ. എഫിെൻറ പ്രവർത്തനം കേന്ദ്രസർക്കാർ അഞ്ചുവർഷത്തേക്ക് നിരോധിച്ചത്. സാകിർ നായികിെൻറ പ്രസംഗങ്ങളുടെ പേരിൽ യു.എ.പി.എ പ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
20പേർ കൊല്ലപ്പെട്ട ധാക്ക കഫെ ഭീകരാക്രമണം നടത്തിയ തീവ്രവാദികളിൽ രണ്ട് പേർക്ക് പ്രചോദനമായത് സാക്കിർ നായിക്കിെൻറ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പൊലീസ് നായികിനെതിരെ കേസെടുത്തിരുന്നു. സാകിർ നായികിെൻറ പ്രഭാഷണങ്ങൾ മതസ്പർധ വളർത്തുന്നതാണെന്ന പേരിൽ ബ്രിട്ടൻ, കാനഡ് മലേഷ്യ എന്നീ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.