കർണാടകയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിൽ ആദായനികുതി പരിശോധന
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിൽ ആദായ നികുതി പരിശോധന. സിർസിദ്ധപൂരയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഭീംന നായികിെൻറ വീട്ടിലാണ് ബുധനാഴ്ച രാവിലെ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനക്ക് പിന്നാലെ ആദായ നികുതി വകുപ്പിനെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മെയ് 12നാണ് കർണാടകയിൽ വോെട്ടടുപ്പ് നടക്കുന്നത്.
നേരത്തെ കെ.പി.സി.സി പ്രചാരണ വിഭാഗം കമിറ്റി തലവുനും ഉൗർജ മന്ത്രിയുമായ ഡി.കെ ശിവകുമാറിെൻറ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ശിവകുമാറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്.സി മഹാദേവപ്പ, മന്ത്രി കെ.ജി ജോർജ്, എം.എൽ.എ എം.ടി.ബി നാഗരാജ് തുടങ്ങിയവരുമായി ബന്ധമുള്ളവരുടെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
അതേ സമയം, ആദായ നികുതി പരിശോധനയിൽ രാഷ്ട്രീയം കലർത്തേണ്ടെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. ആദായ നികുതി വകുപ്പിെൻറ പതിവ് പരിശോധനകൾ മാത്രമാണ് ഇതെന്നും ബി.ജെ.പി പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.