ഏറ്റവും ഉയരംകൂടിയ റെയിൽപാലം വരുന്നു, ചിനാബ് നദിക്കുകുറുകെ
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ ചിനാബ് നദിക്കുകുറുകെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽപാലം വരുന്നു. ഇൗഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുളള പാലം 2019ൽ പൂർത്തിയാകും. പാരിസിലെ ഏറ്റവും ഉയരംകൂടിയ നിർമിതിയായ ഇൗഫൽ ടവറിന് 324 മീറ്ററാണ് ഉയരം. കത്റയിലെ ബക്കലിനെയും ശ്രീനഗറിലെ കൗരിയെയും ബന്ധിപ്പിക്കുന്നതാണ് പാലം. ഉദ്ദംപുർ ശ്രീനഗർ ബാരാമുല്ല റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായ പാലം ഏറ്റവും സങ്കീർണമായ നിർമാണപ്രക്രിയയിലൂടെയാണ് പൂർത്തിയാക്കുക.
1100 കോടി രൂപ െചലവിൽ നിർമിക്കുന്ന ഇൗ എൻജിനീയറിങ് വിസ്മയം കൂറ്റൻ ആർച്ച് രൂപത്തിലാണ്. 1.315 കി.മീറ്ററാണ് നീളം. 260 കി.മീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനെ പ്രതിരോധിക്കാൻ തക്ക ശേഷിയിലാണ് പാലം ഒരുക്കുന്നത്. 111 കി.മീറ്റർ വരുന്ന കത്റ-ബനിഹാൾ പാതയിലെ സുപ്രധാന പാലമാവുമിത്. 24,000 ടൺ ഉരുക്ക് പാലം നിർമാണത്തിന് വേണ്ടിവരും.
ചെലവു കുറവും ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷിയുമാണ് ഉരുക്കിെൻറ സവിശേഷത. തീവ്രവാദി ആക്രമണത്തെ മുന്നിൽ കണ്ടും പ്രത്യേക സുരക്ഷ പാലത്തിൽ ഒരുക്കുന്നുണ്ട്. സ്ഫോടനങ്ങളെ ചെറുക്കാൻ ശേഷിയുള്ള 63 എം.എം കട്ടിയുള്ള പ്രേത്യക ഉരുക്കാണ് നിർമാണത്തിനുപയോഗിക്കുക. സ്ഫോടനങ്ങളെ ചെറുക്കാൻ തക്ക രീതിയിലാവും കോൺക്രീറ്റ് തൂണുകളും. കാറ്റിെൻറ വേഗം പരിശോധിക്കാനുള്ള പ്രത്യേക സെൻസറുകൾ പാലത്തിൽ ഘടിപ്പിക്കും. കാറ്റിെൻറ വേഗം 90 കി.മീറ്റർ കവിഞ്ഞാൽ പാളത്തിലെ സിഗ്നൽ ലൈറ്റ് ചുവപ്പാകും, ഇതോടെ െട്രയിൻ വേഗം കുറക്കും.
നിർണായക സന്ദർഭങ്ങളിൽ യാത്രക്കാരുടെയും െട്രയിനിെൻറയും സുരക്ഷക്ക് ഒാൺലൈൻ വഴി നിയന്ത്രിക്കുന്ന മുന്നറിയിപ്പ് സംവിധാനവും ഒരുക്കുന്നുണ്ട്. പരിശോധനക്കും മറ്റും റോപ്േവയുമുണ്ടാകും. മേഖലയിലെ ടൂറിസം വികസനത്തിനും പാലം ഉത്തേജനമാകുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു. േലാകത്തിലെ ഏറ്റവും ഉയരംകൂടിയ പാലങ്ങളിലൊന്നായ ചൈനയിലെ ഷ്യൂബായ് റെയിൽ പാലത്തെ (275 മീറ്റർ) ചിനാബ് പാലം മറികടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.