കർഷക ബന്ദ്: മൂന്ന് സംസ്ഥാനങ്ങൾ സ്തംഭിച്ചു
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട് കർഷകർ ആഹ്വാനം ചെയ്ത ഭാരത ബന്ദ് ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ജനജീവിതം സ്തംഭിപ്പിച്ചു.
32 കേന്ദ്രങ്ങളിലായി തമ്പടിച്ച കർഷകർ ദേശീയ സംസ്ഥാന പാതകളും െട്രയിനുകളും തടഞ്ഞു. നാല് ശതാബ്ദി സർവിസുകൾ െറയിൽവെ റദ്ദാക്കി.
ഡൽഹി അതിർത്തിയിൽ നവംബറിൽ തുടങ്ങിയ കർഷക സമരം നാലു മാസം പിന്നിടുന്ന വേളയിലാണ് സംയുക്ത കിസാൻ മോർച്ച ബന്ദിന് ആഹ്വാനം ചെയ്തത്.
ദേശവ്യാപകമായി കർഷകർ നടത്തുന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെ ബന്ദിൽനിന്ന് ഒഴിവാക്കിയിരുന്നു. ബി.ജെ.പി ഒഴിെകയുള്ള മുഴുവൻ രാഷ്്ട്രീയ പാർട്ടികളും പിന്തുണച്ച ആന്ധ്രപ്രദേശിൽ പലയിടങ്ങളിലും റോഡുകൾ വിജനമായിരുന്നു.
ഡൽഹി-ഗാസിപുർ അതിർത്തി കർഷകർ അടച്ചതിനെ തുടർന്ന് അത് വഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. അംബാലയിൽ ശാഹ്പുർ െറയിൽവേ ട്രാക്ക് സമരക്കാർ ഉപരോധിച്ചു.
പാക് അതിർത്തിയായ വാഗയിലേക്കുള്ള ദേശീയപാത അത്താരിയിൽ സമരക്കാർ വഴി തടഞ്ഞു. ബർണാലയിൽ സ്ത്രീകൾ ട്രാക്കുകൾ കൈയടക്കി. പഞ്ചാബിലെ മൊഹാലിയിൽ എയർപോർട്ട് റോഡും തടഞ്ഞു. ഭാരതീയ മസ്ദുർ കിസാൻ സംഘർഷ് സമിതി ഡൽഹി-അമൃതസർ റൂട്ടും തടഞ്ഞു. ഡൽഹിയുടെ സിംഘു, ടിക്രി, ഗാസിപുർ അതിർത്തികളിൽ ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ നാല് മാസമായി സമരം നടത്തുന്നത്.
10 വട്ടം ചർച്ച നടത്തിയിട്ടും കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കാഞ്ഞതിനെ തുടർന്നാണ് ചർച്ച വഴിമുട്ടിയത്. ഹോളി ദിവസമായ ഈ മാസം 28ന് കാർഷിക നിയമങ്ങൾ കത്തിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.