കർഷകരുടെ റെയിൽ റോക്കോ സമരം വ്യാപിപ്പിക്കാൻ തീരുമാനം
text_fieldsഅമൃത്സർ: പഞ്ചാബിൽ കിസാൻ മസ്ദൂ൪ സംഘ൪ഷ് കമ്മിറ്റി നടത്തുന്ന റെയിൽ റോക്കോ സമരം പത്താം ദിവസത്തിലേക്ക്. ട്രെയിൻ തടഞ്ഞ് ക൪ഷക൪ നടത്തുന്ന സമരത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. നേരത്തേ സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നടത്തിവന്ന സമരം ബി.ജെ.പി നേതാക്കളുടെ വീടിനു പുറത്തേക്കും വ്യാപിപ്പിച്ചിരുന്നു. രാഷ്ട്രീയ പാ൪ട്ടികളും സമരം ശക്തമാക്കുകയാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ഷ്വൈത് മാലികിന്‍റെ അമൃത്സറിലെ വസതി, കേന്ദ്ര മന്ത്രി പർകാഷ് പഗ്വാരയുടെ പഗ്വാരയിലെ വസതി, എം.എൽ.എയായ അരുൺ നരംഗ്സ് അബോർ, കിസാൻ മോർച്ച പഞ്ചാബ് യൂനിറ്റ് നേതാവ് ബിക്രംജീത് സിങ്ങ്, സത്വന്ത് സിങ്ങ് പൂനിയ എന്നിവരുടെ വീടുകളിലേക്കും സമരം വ്യാപിച്ചിരുന്നു.
വരും ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലെ റിലയൻസ് സ്റ്റോർ-മാൾ-കേർപറേറ്റ് സ്ഥാപനം എന്നിവ ഉപരോധിക്കുമെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഈ മാസം അഞ്ച് വരെ സമരം തുടരുമെന്നും നാലാം തിയതി തുട൪സമരത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ക൪ഷക൪ വ്യക്തമാക്കി. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയും സമരം ഊ൪ജിതമാക്കിയിട്ടുണ്ട്.
അതേസമയം രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത പഞ്ചാബിൽ-ഡൽഹി ട്രാക്ട൪ റാലി നാളേക്ക് മാറ്റി. നിയമം പിൻവലിക്കും വരെ ക൪ഷകരോടൊപ്പം സമരം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അറിയിച്ചു. ക൪ഷക നിയമങ്ങൾക്കെതിരെ കൊണ്ടുവരാനിരിക്കുന്ന പുതിയ സംസ്ഥാന നിയമത്തിന്‍റെ കരടിന് കോൺഗ്രസ് രൂപം നൽകി. നിയമം പിൻവലിക്കും വരെ ക൪ഷകരോടൊപ്പം സമരം തുടരാനാണ് കോൺഗ്രസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.