Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖിംപൂർ ഖേരി...

ലഖിംപൂർ ഖേരി കർഷകക്കൊല;​ ​േ​കന്ദ്രമ​ന്ത്രിയെ പുറത്താക്ക​ണ​െമന്നാവശ്യപ്പെട്ട്​ കർഷകരുടെ ട്രെയിൻ തടയൽ സമരം ഇന്ന്​

text_fields
bookmark_border
Rail Roko Today Seeks Ministers Resignation Over UP Farmers Killing
cancel
camera_alt

Representative image

ന്യൂഡൽഹി: ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ കർഷക കൊലയുമായി ബന്ധപ്പെട്ട്​ മകൻ അറസ്​റ്റിലായ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന്​ ആവശ്യപ്പെട്ട്​ കർഷകരുടെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരം തിങ്കളാഴ്ച. മകൻ ആശിഷ്​ മിശ്ര അറസ്റ്റിലാ​യതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ്​ പ്രതിഷേധം.

രാജ്യവ്യാപകമായി ആറുമണിക്കൂർ ട്രെയിൻ തടയുമെന്ന്​ കർഷക സംഘടനകൾ അറിയിച്ചു. രാവിലെ 10 മുതൽ ലഖിംപൂർ ഖേരി വിഷയത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ സമാധാനപരമായി ട്രെയിൻ തടയുമെന്ന്​ സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

നിരവധി പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു ആശിഷ്​ മിശ്രയുടെ അറസ്റ്റ്​. എന്നാൽ, കേന്ദ്ര മന്ത്രിസഭയിൽ അജയ്​ മിശ്ര തുടരു​േമ്പാൾ നീതി ലഭ്യമാകില്ലെന്ന്​ കർഷക സംഘടനകൾ പറഞ്ഞു.

ഒക്​ടോബർ മൂന്നിനാണ്​ രാജ്യത്തെ നടുക്കിയ സംഭവം. ​പ്രതിഷേധവുമായെത്തിയ കർഷകർക്ക്​ ഇടയിലേക്ക്​ ആശിഷ്​ മിശ്രയുടെ കാർ പാഞ്ഞുകയറുകയായിരുന്നു. ദുരന്തത്തിൽ നാലു കർഷകർ ഉൾപ്പെടെ എട്ടുപേർക്ക്​ ജീവൻ നഷ്​ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rail RokoLakhimpur Kheri Violence
News Summary - Rail Roko Today Seeks Ministers Resignation Over UP Farmers Killing
Next Story