റെയിൽവേ ഖലാസി തസ്തിക നിർത്തുന്നു
text_fieldsന്യൂഡൽഹി: ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങി ഇപ്പോഴും തുടർന്നുപോരുന്ന ഖലാസി, ബംഗ്ലാവ് പ്യൂൺ തസ്തികകൾ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചു. പുതിയ നിയമനങ്ങൾ ഇനിയില്ല. ടെലിഫോൺ അറ്റൻഡൻറ് കം ഡാക് ഖലാസി തസ്തികയുടെ കാര്യം പുനരവലോകനം ചെയ്യുകയാണെന്ന് റെയിൽവേ ബോർഡ് വിശദീകരിച്ചു. ജൂലൈ ഒന്നിനുശേഷം നിയമനം അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യവും പുനഃപരിശോധിക്കും. ഈ തസ്തികയിൽ താൽക്കാലിക ജീവനക്കാരാകുന്നവർ മൂന്നു വർഷത്തിനുള്ളിൽ ഗ്രൂപ് ഡി ജീവനക്കാരായി മാറുന്നതാണ് ഇപ്പോഴത്തെ രീതി.
മുൻകാലങ്ങളിൽ ഉൾനാടൻ മേഖലകളിൽ ജോലിചെയ്യുന്ന ഓഫിസർമാർക്ക് ഈ തസ്തികയിൽ ഒരാളെ അനുവദിച്ചിരുന്നു. സുരക്ഷിതത്വം, കുടുംബപരമായ സഹായങ്ങൾ, ഫയൽ നീക്കം, ഫോൺ അറ്റൻഡ് ചെയ്യൽ തുടങ്ങിയവക്കുവേണ്ടിയായിരുന്നു ഇത്. എന്നാൽ, മോശം പെരുമാറ്റത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. തുടർന്ന് തസ്തിക വേണമോ എന്ന് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.