ചൈനീസ് കമ്പനികളെ ഒഴിവാക്കി റെയിൽേവയും ബി.എസ്.എൻ.എല്ലും
text_fieldsന്യൂഡൽഹി: ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനും ചൈനയുമായുള്ള വ്യാപാര ബന്ധങ്ങൾ അവസാനിപ്പിക്കാനും രാജ്യവ്യാപകമായി ആവശ്യം ഉയരുന്നതിനിടെ, രണ്ട് പൊതുമേഖല സ്ഥാപനങ്ങളുടെ സുപ്രധാന നിർമാണ പ്രവൃത്തി കരാറിൽ നിന്ന് ചൈനയെ ഒഴിവാക്കി.
റെയിൽേവയും ബി.എസ്.എൻ.എല്ലുമാണ് കോടിക്കണക്കിന് രൂപയുടെ നിർമാണ കരാറിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ തീരുമാനിച്ചത്.
ചൈനീസ് കമ്പനിക്ക് നൽകിയ 471 കോടി രൂപയുടെ കരാറാണ് റെയിൽവേ നിർത്തിവെച്ചത്. കാൺപൂർ മുതൽ മുഗൾസാരായ് വരെ 417 കിലോമീറ്റർ സിഗ്നലിങ്, വാർത്താ വിനിമയ സംവിധാനം എന്നിവ സ്ഥാപിക്കുന്നതിന് ചൈനീസ് കമ്പനി ബീജിങ് നാഷനൽ റെയിൽവേ റിസർച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ ആൻഡ് കമ്യൂണിക്കേഷൻ ഗ്രൂപ്പിന് 2016ൽ കരാർ നൽകിയിരുന്നു. എന്നാൽ, 20ശതമാനം പ്രവൃത്തി മാത്രമാണ് ഇതുവരെ നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് റെയിൽവേ കരാർ റദ്ദാക്കിയത്.
4 ജി നെറ്റ്വർക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പ്രവൃത്തികൾക്ക് ചൈനയുടെ ഉൽപന്നങ്ങൾ വാങ്ങരുതെന്ന് ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനും സർക്കാർ നിർദേശം നൽകി. ആത്മനിർഭർ ഭാരതിെൻറ ഭാഗമായി നിർമാണ പ്രവൃത്തികൾക്ക് ഇന്ത്യൻ ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദേശം സ്വകാര്യ ടെലികോം കമ്പനികൾക്കും ബാധകമാക്കാനാണ് സർക്കാർ ഉദ്ദേശ്യം.
സർക്കാർ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ 4ജി നെറ്റ്വർക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ജോലിയുടെ ടെൻഡർ ബി.എസ്.എൻ.എൽ പുതുക്കുമെന്നാണ് സൂചന. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ 4 ജി ഉപകരണം വാങ്ങുന്നത് ബഹുരാഷ്ട്ര കമ്പനികളായ നോക്കിയ, എറിക്സൺ, ഹുആവേ, സാംസങ് തുടങ്ങിയവയിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.