Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ:...

റെയിൽവേ: അനൗൺസ്​മെൻറിന്​ പകരം സ്വകാര്യ പങ്കാളിത്തത്തോടെ ഡിജിറ്റൽ സ്​ക്രീനുകൾ വരും

text_fields
bookmark_border
railway-station
cancel

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നു​ക​ളു​ടെ വ​ര​വും പു​റ​പ്പാ​ടും അ​റി​യി​ക്കു​ന്ന സ്​​റ്റേ​ഷ​നു​ക​ളി​ലെ അ​നൗ​ൺ​സ്​​മ​െൻറ്​ സം​വി​ധാ​നം നി​ശ്ശ​ബ്​​ദ​മാ​ക്കി പ​ക​രം സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​​ത്തോ​ടെ ഡി​ജി​റ്റ​ൽ ഡി​സ്​​പ്ലേ ബോ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്കം. ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​ര​സ്യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ച്​ വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യും ഇ​ത്​ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി പ​ങ്കി​െ​ട്ട​ടു​ക്കാ​നു​മാ​ണ്​ ആ​ലോ​ച​ന. അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 2000 റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 10 ല​ക്ഷം എ​ൽ.​ഇ.​ഡി സ്​​ക്രീ​നു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. ഇ​തു​​സം​ബ​ന്ധി​ച്ചു​ള്ള പ്രാ​ഥ​മി​ക നി​ർ​ദേ​ശ​ങ്ങ​ൾ  സോ​ണു​ക​ൾ​ക്ക്​ കൈ​മാ​റി​യ​താ​യാ​ണ്​ വി​വ​രം.

സ്​േ​റ്റ​ഷ​നു​ക​ളി​ലെ​യും ട്രെ​യി​നു​ക​​ളി​ലെ​യും പ​ര​സ്യ​ത്തി​ലൂ​ടെ നി​ല​വി​ൽ 300 കോ​ടി രൂ​പ​യാ​ണ്​ പ്ര​തി​വ​ർ​ഷം റെ​യി​ൽ​വേ​ക്ക്​ കി​ട്ടു​ന്ന​ത്. ഇ​ത്​ 10,000 കോ​ടി​യി​േ​ല​ക്ക്​ ഉ​യ​ർ​ത്തു​ക​യാ​ണ്​ റെ​യി​ൽ​വേ  ല​ക്ഷ്യ​മി​ടു​ന്ന​ത്. മൊ​ത്തം വ​രു​മാ​ന​ത്തി​ൽ യാ​ത്ര​ക്കൂ​ലി​ ഒ​ഴി​കെ​യു​ള്ള വ​രു​മാ​ന​വി​ഹി​തം ഏ​ഴ്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​ത്​ 20 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ എ​ത്തി​ക്ക​ലാ​ണ്​ പു​തി​യ സം​രം​ഭ​ത്തി​ലൂ​ടെ ആ​േ​ലാ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള സം​രം​ഭ​മാ​ണെ​ന്ന​തു​കൊ​ണ്ട്​ വ​രു​മാ​ന​ത്തി​ലെ ന​ല്ലൊ​രു​പ​​​ങ്കും സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കേ​ണ്ടി​വ​രും. റെ​യി​ൽ​വേ​യു​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ വ​രു​മാ​ന​മു​ണ്ടാ​കു​ന്ന സ്​​ഥി​തി​യാ​കും ഫ​ല​ത്തി​ലു​ണ്ടാ​വു​ക.

പു​തി​യ സം​വി​ധാ​ന​ത്തി​ൽ ട്രെ​യി​നു​ക​ളു​ടെ ത​ൽ​സ​മ​യ വി​വ​ര​ങ്ങ​ളും സീ​റ്റ്​ ഒ​ഴി​വു​മ​ട​ക്കം സ​ർ​വ​തും എ​ൽ.​ഇ.​ഡി സ്​​ക്രീ​നു​ക​ൾ​വ​ഴി വി​വി​ധ ഭാ​ഷ​ക​ളി​ൽ ന​ൽ​കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. സ്​​റ്റേ​ഷ​നു​ക​ളി​ലെ ന​ട​പ്പാ​ല​ങ്ങ​ൾ, പ്ലാ​റ്റ്​​ഫോ​മു​ക​ൾ, വി​ശ്ര​മ​മു​റി​ക​ൾ, അ​ട​ക്കം എ​ല്ലാ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലും സ്​​ക്രീ​നു​ക​ൾ സ്​​ഥാ​പി​ക്കും. ​​ട്രെ​യി​നു​ക​ളു​ടെ എ​ല്ലാ കോ​ച്ച​ു​ക​ളി​ലു​ള്ള​വ​ർ​ക്കും കാ​ണാ​വു​ന്ന​വി​ധ​ത്തി​ലാ​വും എ​ൽ.​ഇ.​ഡി സ്​​ക്രീ​നു​ക​ൾ വി​ന്യ​സി​ക്കു​ക. ൈപ​ല​റ്റ്​ പ​ദ്ധ​തി​െ​യ​ന്ന നി​ല​യി​ൽ ഡ​ൽ​ഹി അ​ട​ക്കം 10 പ്ര​ധാ​ന സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ എ​ൽ.​ഇ.​ഡി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക.  റെ​യി​ൽ​വേ​െ​യ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ലെ ഏ​റ്റ​വും ഒ​ടു​വി​​ല​ത്തേ​താ​ണ്​ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പു​തി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സം​വി​ധാ​നം.  ​െഎ.​ആ​ർ.​സി.​ടി.​സി നി​ല​വി​ലു​ണ്ടാ​യി​രി​ക്കെ ടി​ക്ക​റ്റ്​ റി​സ​ർ​വേ​ഷ​ന്​ സ്വ​കാ​ര്യ​വെ​ബ്​​സൈ​റ്റു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന്​  പി​ന്നാ​ലെ​യാ​ണി​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newsmalayalam newsAnnouncement
News Summary - Railway announcement system-Kerala news
Next Story