Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2024 3:41 PM GMT Updated On
date_range 5 Nov 2024 3:53 PM GMTഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പാലം തകർന്നു; രണ്ടു പേർ മരിച്ചു
text_fieldsbookmark_border
അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തകർന്നു വീണത്. അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു.
ക്രെയിനുകളും എസ്കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽപ്പെട്ട ഒരാളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകൾ തെന്നിമാറിയതാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story