കുട്ടി യാത്രക്കാരിൽനിന്ന് റെയിൽവേക്ക് അധികം ലഭിച്ചത് 228 കോടി
text_fields
ന്യൂഡൽഹി: റിസർവേഷൻ കോച്ചുകളിൽ യാത്രചെയ്യുന്ന കുട്ടികളിൽനിന്ന് മുതിർന്നവർക്കുള്ള മുഴുവൻ തുകയും ഇൗടാക്കിയതുവഴി കഴിഞ്ഞ സാമ്പത്തികവർഷം റെയിൽവേക്ക് ലഭിച്ചത് 228 കോടി രൂപയുടെ അധികവരുമാനം.
കുട്ടികളായ യാത്രക്കാരിൽനിന്ന് 2016 ഏപ്രിൽ 21 മുതൽ 2017 മാർച്ച് 20 വരെ 914 കോടി രൂപയാണ് ലഭിച്ചത്. മുൻവർഷം ഇത് 686 കോടി രൂപയായിരുന്നു. റെയിൽവേമന്ത്രി സുരേഷ് പ്രഭു രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.
റിസർവേഷൻ സമയത്ത് ബർത്ത് ആവശ്യപ്പെടുന്ന അഞ്ചിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികളിൽനിന്ന് മുഴുവൻ നിരക്ക് ഇടാക്കാൻ തുടങ്ങിയത് 2016 ഏപ്രിൽ 21 മുതലാണ്. അതേസമയം, ബർത്ത് ആവശ്യപ്പെടുന്നില്ലെങ്കിൽ പകുതി നിരക്കാണ് ഇൗടാക്കുക. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.
മെഡിക്ലെയിം നിഷേധിച്ചതിന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.