റെയിൽവേയിൽ നിർബന്ധിത വിരമിക്കൽ
text_fieldsചെന്നൈ: റെയിൽവേയിൽ നിർബന്ധിത വിരമിക്കൽ നടപടിക്ക് തുടക്കം. 55 വയസ്സ് പൂർത്തിയാ യവരും മോശം പ്രകടനം കാഴ്ചവെക്കുന്നവരുമായ ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാനാണ് തീരുമാനം. ഇതനുസരിച്ച് പാലക്കാട് റെയിൽവേ ഡിവിഷനിലെ മഞ്ചേശ ്വരം റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആർ.കെ. ഉണ്ണികൃഷ്ണനെ സർവിസിൽനിന്ന് നീക്കി. നിർബന്ധിത വിരമിക്കലിന് വിധേയമാക്കുന്നതായി അറിയിക്കുന്ന നോട്ടീസ് ഉണ്ണികൃഷ്ണൻ കൈപ്പറ്റിയിട്ടില്ല. റെയിൽവേയുടെ നിർബന്ധിത വിരമിക്കൽ നടപടിക്ക് ഇരയാവുന്ന ആദ്യ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഒാൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റർ അസോസിയേഷൻ മുൻ അഖിലേന്ത്യ പ്രസിഡൻറായ ഉണ്ണികൃഷ്ണൻ ജൂലൈ 29നാണ് 55 വയസ്സ് തികഞ്ഞത്. നടപടിയിൽ പ്രതിഷേധിച്ച് ചെന്നൈയിൽ റെയിൽവേ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. 30 വർഷത്തെ സർവിസ് പൂർത്തിയാക്കുകയോ 50 വയസ്സ് തികയുകയോ ചെയ്തവരുടെ പട്ടിക ഇൗയിടെ റെയിൽവേ ബോർഡ് തയാറാക്കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളവർ, കുടുതൽ ദിവസം മെഡിക്കൽ അവധിയെടുത്തവർ, ശരീരഭാരം കൂടുതലുള്ളവർ, ജോലിയിൽ കൃത്യനിഷ്ഠ പാലിക്കാത്തവർ തുടങ്ങിയവരെയാണ് നിർബന്ധിത വിരമിക്കലിന് പരിഗണിക്കുക.
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 2500ലധികം പേരാണ് പട്ടികയിലുള്ളത്. സ്ഥിരം ജീവനക്കാരുടെ എണ്ണംകുറച്ച് സ്വകാര്യവത്ക്കരണം നടപ്പാക്കുന്നതിെൻറ മുന്നോടിയായാണ് നടപടി.
മേലുദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നിലപാടിനെ ചോദ്യം ചെയ്തതിെൻറ പേരിലാണ് തെൻറ പേരിൽ പ്രതികാര നടപടി സ്വീകരിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. എന്നാൽ, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് പലതവണ ഉണ്ണികൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായും മൂന്നുതവണ ശിക്ഷാനടപടിക്ക് വിധേയമായിട്ടുണ്ടെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. റെയിൽവേയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 13 ലക്ഷത്തിൽനിന്ന് 10 ലക്ഷമായി കുറക്കാനാണ് സർക്കാർ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.