Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന പൗരന്മാർക്ക്...

മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്ര ഇളവ് പുനഃസ്ഥാപിക്കില്ല -കേന്ദ്രം

text_fields
bookmark_border
Indian Railways
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന ട്രെ​യി​ൻ യാ​ത്ര​ ഇ​ള​വ് പു​നഃ​സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ​മൂ​ലം യാ​ത്ര​ക്കാ​രു​ടെ വ​രു​മാ​ന​ത്തി​ൽ കു​റ​വു വ​ന്നു. ക​ൺ​സ​ഷ​ൻ ന​ൽ​കു​ന്ന​ത് ക​ന​ത്ത ഭാ​ര​മാ​ണ് റെ​യി​ൽ​വേ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ അ​ട​ക്കം, നേ​ര​ത്തെ ഇ​ള​വ് ന​ൽ​കി​വ​ന്ന എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും വീ​ണ്ടും അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഏ​ഴു കോ​ടി​യോ​ളം മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ക​ൺ​സ​ഷ​ൻ ഇ​ല്ലാ​തെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. 2019-20 വ​ർ​ഷം 12 കോ​ടി മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ക​ൺ​സ​ഷ​ൻ യാ​ത്ര ന​ട​ത്തി​യ​തു വ​ഴി 1,667 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​യി. 2020 മാ​ർ​ച്ച് 20 മു​ത​ലാ​ണ് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള സൗ​ജ​ന്യം നി​ർ​ത്തി​യ​ത്. നാ​ലു വി​ഭാ​ഗം ഭി​ന്ന ശേ​ഷി​ക്കാ​ർ, 11 വി​ഭാ​ഗം രോ​ഗി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:senior citizensconcessionrailway fare
News Summary - railway fare concession facility for senior citizens will not be reinstated - Center
Next Story