റെയിൽവേ ആശുപത്രികളിൽ പകുതി കിടക്കകൾ കോവിഡ് ബാധിതർക്ക്
text_fieldsപാലക്കാട്: രാജ്യത്തെ 125 പ്രധാന റെയിൽവേ ആശുപത്രികളിലായി 7000 കിടക്കകൾ കോവിഡ് 19 ബാധിതർ ക്കായി നീക്കിവെക്കുന്നു. റെയിൽവേ ആശുപത്രികളിലെ ആകെയുള്ള കിടക്കകളുടെ പകുതിയോളം വരുമിത്. ഇതിൽ 2000 കിടക്കകൾക്ക് വെൻറിലേറ്റർ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് റെയിൽവേ മെഡിക്കൽ സർവിസ്. ആവശ്യമുള്ള വെൻറിലേറ്ററുകൾ പുറത്തുനിന്ന് വാങ്ങാൻ കരാർ ക്ഷണിച്ചു.
100 വെൻറിലേറ്ററുകൾ മാത്രമാണ് ഇപ്പോൾ രാജ്യത്താകമാനമുള്ള റെയിൽവേ ആശുപത്രികളിലുള്ളത്. കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുന്ന മേഖലകളിലെ 70 ആശുപത്രികൾ പൂർണമായും ഇതിനായി മാറ്റിവെക്കും. സോൺ, ഡിവിഷൻ തലങ്ങളിലെ പ്രധാന ആശുപത്രികളിൽ പ്രത്യേക കോവിഡ് േബ്ലാക്കുണ്ടാക്കും. ഇവിടെ വേറിട്ട പ്രവേശന കവാടമുണ്ടാകും. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും തരംതിരിക്കും.
ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പരിഗണിച്ച് കരാർ നിയമനം നടത്താനും വിരമിച്ചവരെ തിരിച്ചുവിളിക്കാനും ബോർഡ് അനുമതി നൽകി. റെയിൽവേയെ സ്വകാര്യവത്കരിക്കാൻ നീക്കംനടത്തുന്ന ബി.ജെ.പി സർക്കാർ റെയിൽവേ ആശുപത്രികളിലും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. മാത്രമല്ല വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒഴിവുകളിലേക്ക് വർഷങ്ങളായി നിയമനം നടത്തുന്നുമില്ല. പ്രതിരോധ വസ്ത്രങ്ങൾ നിർമിക്കാനും റെയിൽ മന്ത്രാലയം റെയിൽവേ ഫാക്ടറികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.