റെയിൽവേ ഭൂമി വിൽപനക്ക്: വിൽക്കുന്നത് 12,066 ഏക്കർ
text_fieldsന്യൂഡൽഹി: റെയിൽവേയുടെ പക്കലുള്ള 12,066 ഏക്കർ ഭൂമി സംസ്ഥാനങ്ങൾക്ക് സ്വന്തമാക്കാൻ അവസരം. ഇക്കാര്യം വ്യക്തമാക്കി റെയിൽവേ 13 സംസ്ഥാനങ്ങൾക്ക് കത്തയച്ചു. വിവിധ സംസ്ഥാനങ്ങളിൽ തങ്ങൾക്കുള്ള അധികഭൂമി വികസന പ്രവർത്തനങ്ങൾക്കായി വാങ്ങുകയോ മറ്റ് ഭൂമിയുമായി കൈമാറുകയോ ചെയ്യാമെന്നാണ് റെയിൽവേ വ്യക്തമാക്കിയത്. പശ്ചിമബംഗാൾ, ഗുജറാത്ത്, തമിഴ്നാട്, ഝാർഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, കർണാടക, ഉത്തർപ്രദേശ്, ഛത്തിസ്ഗഢ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് റെയിൽവേ ബോർഡ് കഴിഞ്ഞമാസം കത്തയച്ചത്. ഭൂമി സ്വന്തമാക്കണമെങ്കിൽ, ഇടപാട് നടക്കുന്ന ദിവസത്തെ കേമ്പാളവില നൽകണം. ഇൗ ഭൂമിയിൽ റോഡ് നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആകാം. കൈമാറ്റമാണ് താൽപര്യമെങ്കിൽ, നൽകുന്ന ഭൂമി റെയിൽവേക്ക് ഉപകാരപ്പെടുന്നതാകണം.
പലയിടത്തും റെയിൽവേ വികസനത്തിനായി പാത മാറ്റിയതോടെ വർഷങ്ങളായി ഭൂമി കാടുപിടിച്ചുകിടക്കുകയാണ്. ഇങ്ങനെ, 19ാം നൂറ്റാണ്ടിെൻറ ഒടുക്കം മുതൽ ഉപേക്ഷിക്കപ്പെട്ട ഭൂമി യു.പിയിലും അസമിലും മറ്റും റെയിൽവേക്കുണ്ട്. റെയിൽവേ ഭൂമി സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിൽ, ഇതുസംബന്ധിച്ച നിർദേശങ്ങൾ ഡിവിഷനൽ റെയിൽവേ മാനേജർക്ക് സമർപ്പിക്കാനാണ് നിർദേശം. വരുമാനം വർധിപ്പിക്കാനായി വിവിധ പദ്ധതികളാണ് റെയിൽവേ നടപ്പാക്കിവരുന്നത്. സ്വകാര്യവത്കരണ നീക്കങ്ങൾക്ക് പുറമെയാണിത്.
റെയിൽേവ അടിസ്ഥാന വികസനരംഗത്ത് ഇന്ത്യ 2014ൽ നൂറുശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് പച്ചക്കൊടി കാണിച്ചിരുന്നു. നേരിട്ടുള്ള വിദേശനിക്ഷേപത്തിനായുള്ള 17 മേഖലകൾ ഏതെന്ന് റെയിൽവേ ബോർഡും കാബിനറ്റ് സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേയുടെ വലിയ വികസനപദ്ധതികൾക്കായുള്ള ധന-വിഭവ സമാഹരണ മാർഗങ്ങൾ കണ്ടെത്താനും മന്ത്രാലയവും ബോർഡും പരിഷ്കരിക്കാനുമായി കേന്ദ്രം നിയോഗിച്ച ബിബേക് ദെബ്റായ് സമിതി റിപ്പോർട്ട് സ്വകാര്യവത്കരണത്തിനും സംസ്ഥാന സർക്കാറുകളുമായുള്ള സഹകരണത്തിനും വേണ്ടി ശക്തമായി വാദിക്കുന്നുണ്ട്.
പ്രതിദിനം 2.3 കോടി ജനങ്ങൾ യാത്രക്കായി ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നുണ്ട്. മൂന്ന് ദശലക്ഷം ടൺ ചരക്കുനീക്കവും ദിനേന റെയിൽവേ വഴി നടക്കുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് 12,600ലധികം ട്രെയിനുകൾ ഒാടിക്കുന്ന റെയിൽവേ, ലാഭം മാത്രം മുന്നിൽക്കണ്ട് സ്വീകരിക്കുന്ന നടപടി ജനക്ഷേമം എന്ന പരിഗണനയെ ഇല്ലാതാക്കുേമാ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.