ഒാടുന്ന ട്രെയിനുമായി ബന്ധപ്പെടാൻ ഉപഗ്രഹ സംവിധാനവുമായി റെയിൽേവ
text_fieldsന്യൂഡൽഹി: ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുമായി ഉപഗ്രഹം വഴി ബന്ധപ്പെടുന്ന പദ്ധതി 2018 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചു. െഎ.എസ്.ആർ.ഒ യുെട സഹായത്തോടെ ട്രെയിനുകളിൽ പ്രത്യേക ആൻറിനകൾ ഘടിപ്പിച്ചാണ് ബന്ധപ്പെട്ടവർക്ക് ട്രെയിനുകളുമായി ആശയവിനിമയം നടത്താനാവുക. ഇൗവർഷം അവസാനത്തോടെ രാജ്യത്തെ 10,800 ഒാളം ട്രെയിനുകളിൽ ഇൗ സൗകര്യം ലഭ്യമാക്കുമെന്ന് റെയിൽവേ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
നിലവിൽ 10 ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയമാണെന്നും ന്യൂഡൽഹി-ഗുവാഹതി, ഡൽഹി-മുംബൈ റൂട്ടുകളിെല ചില ഇലക്ട്രിക്ട്രെയിനുകളിൽ ഇപ്പോൾ ഇൗ സൗകര്യം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശഗവേഷണകേന്ദ്രം വികസിപ്പിച്ച റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ട്രെയിനുകളിലെ എൻജിൻമുറിക്കുള്ളിലും ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കും. പദ്ധതി പൂർത്തിയാവുന്നതോടെ ട്രെയിനുകളുടെ തത്സമയവിവരങ്ങളും അപകടങ്ങൾ സംഭവിച്ചാൽ അതും വേഗത്തിൽ അറിയാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.