പിയൂഷ് ഗോയലിനെതിരെ ലേഖനം; നടപടി വേണമെന്ന് മന്ത്രാലയം
text_fieldsന്യൂഡൽഹി: റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെതിരെ ലേഖനമെഴുതിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിെൻറ പേഴ്സണൽ സ്റ്റാഫിലെ ജീവനക്കാരനായ സഞ്ജീവ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് റെയിൽവേ മന്ത്രാലയം. പിയൂഷ് ഗോയലിനെയും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരെയും വിമർശിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റെയിൽവേ ബോർഡ് സെക്രട്ടറി രജനീഷ് സഹായ് ഇതുമായി ബന്ധപ്പെട്ട് വ്യക്തിഗത മന്ത്രാലയത്തിന് കത്തയച്ചുവെന്നാണ് വിവരം. 2005 െഎ.ആർ.പി.എസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് കുമാർ. നിലവിൽ ജിതേന്ദ്ര സിങ്ങിെൻറ പേഴ്സണൽ സ്റ്റാഫിെൻറ ചുമതല കൂടാതെ വടക്ക്-കിഴക്കൻ മേഖലയുടെ വളർച്ചക്കായി രൂപീകരിച്ചിട്ടുള്ള പ്രത്യേക കമ്മിറ്റിയിലും സഞ്ജീവ് കുമാർ അംഗമാണ്.
റെയിൽവേ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് അശ്വനി ലോഹനി മാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കത്തയച്ചിരിക്കുന്നത്. നേരത്തെ റെയിൽവേയെ വിമർശിച്ചതിന് ഉദ്യോഗസ്ഥനെ മന്ത്രി ഇടപ്പെട്ട് സ്ഥലംമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.