അശ്ലീലമെന്ന്: ഖുശ്വന്ത് സിങ്ങിൻെറ പുസ്തകം വിൽക്കുന്നത് തടഞ്ഞ് റെയിൽവേ ഓഫിസർ
text_fieldsഭോപാൽ: എഴുത്തുകാരൻ ഖുശ്വന്ത് സിങ്ങിൻെറ പുസ്തകം വിൽക്കരുതെന്ന് ഭോപാൽ റെയിൽവേ സ്റ്റേഷനിലെ പുസ്തക വിൽ പനക്കാരന് മുതിർന്ന റെയിൽവെ ഓഫിസറുടെ നിർദേശം. ഖുശ്വന്ത് സിങ്ങിൻെറ ‘സ്ത്രീ, ലൈംഗികത, സ്നേഹം, കാമം’ എന്ന പുസ് തകം വിൽക്കുന്നതിനാണ് വിലക്ക്. ഇത്തരം അശ്ലീല സാഹിത്യം യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞാണ് റെയിൽവെ പാസഞ്ചർ സർവിസ് കമ്മറ്റി അധ്യക്ഷൻ രമേശ് ചന്ദ്ര രത്തൻ പുസ്തകം വിൽക്കരുതെന്ന് നിർദേശം നൽകിയത്.
ഗർഭ കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് പറയുന്ന പുസ്തകം വിൽക്കുന്നതിനും വിലക്കുണ്ട്. അത്തരം പുസ്തകങ്ങളുടെ വിൽപന തുടർന്നാൽ പിഴ ഈടാക്കുമെന്ന് രമേശ് ചന്ദ്ര രത്തൻ വിൽപനക്കാരന് മുന്നറിയിപ്പ് നൽകി. അശ്ലീല വാചകങ്ങളും കാര്യങ്ങളും പ്രദർശിപ്പിക്കാൻ പാടില്ലെന്നും അത്തരം അശ്ലീല പുസ്തകങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശവും മുന്നറിയിപ്പും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘എഴുത്തുകാരാൻ ആരായാലും നിയമമനുസരിച്ച് അത് ഇവിടെ സാധ്യമല്ലെന്നാണ് എനിക്ക് എല്ലാവരേയും അറിയിക്കാനുള്ളത്. വ്യവസ്ഥാപിതമായ രീതിയിൽ പ്രവർത്തിക്കുന്ന റെയിൽവെയുടെ സ്റ്റാൾ ആണിത്.’’ രമേശ് ചന്ദ്ര രത്തൻ പറഞ്ഞു. ആദ്യമായല്ല ഈ റെയിൽവേ ഓഫിസർ പുസ്തക വിൽപന തടയുന്നത്. രണ്ട് മാസം മുമ്പ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ചേതൻ ഭഗത്തിൻ ‘ഹാഫ് ഗേൾഫ്രണ്ട്’ എന്ന പുസ്തകം വിൽക്കുന്നത് അദ്ദേഹം തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.