മകൻെറ വിദേശ യാത്ര വിവരം മറച്ചുവെച്ചു; റെയിൽവെ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: കോവിഡ്-19 സ്ഥിരീകരിച്ച 25 വയസുകാരനായ മക െൻറ വിദേശയാത്രാ വിവരം മറച്ചുവെച്ചതിന് റെയിൽവെ ജീവനക്കാരിയെ സ സ്പെൻഡ് ചെയ്തു. യാത്രാ വിവരം മറച്ചുവെച്ച ഇവർ തിരിച്ചെത്തിയ മകനെ റെയിൽവെ ഗസ്റ്റ് ഹൗസിൽ താമസിപ്പിക്കുകയും ചെയ ്തു. ദക്ഷിണ പശ്ചിമ റെയിൽവെ അസി. പേഴ്സണൽ ഒാഫീസർ (ട്രാഫിക്) നാഗലതാ ഗുരുപ്രസാദിനെയാണ് മാർച്ച് 19ന് സസ്പെൻഡ് ചെയ്തത്.< br />
ജർമനിയിൽനിന്നും സ്പെയിൻ വഴി ബംഗളൂരുവിൽ എത്തിയ മക െൻറ യാത്രവിവരം സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരിൽനിന്നും റെയിൽവെ ഉദ്യോഗസ്ഥരിൽനിന്നും മറച്ചുവെച്ചതിനാണ് സസ്പെൻഡ് ചെയ്തതെന്ന് റെയിൽവെ വാർത്താകുറിപ്പിൽ വ്യക്തമാക്കി. മാർച്ച് 13നാണ് ഇവരുടെ മകൻ ജർമനയിൽനിന്നും ബംഗളൂരുവിലെത്തിയത്. തുടർന്ന് മാർച്ച് 17വരെ റെയിൽവെ ഗസ്റ്റ് ഹൗസിൽ താമസിച്ചു. നാലു ദിവസം ഇവിടെ താമസിച്ച യുവാവ് പുറത്തേക്ക് പോകാതെ മുറിയിൽ തന്നെ കഴിഞ്ഞു.
മകനെ പരിചരിക്കുന്നതിനായി നാഗലത മാർച്ച് 16,17 ദിവസങ്ങളിൽ അവധിയെടുത്തിരുന്നു. 18ന് കോവിഡ്-19 രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മകനെ സ്വദേശമായ ഹുബ്ബള്ളിയിലേക്ക് ഒറ്റക്ക് അയക്കുന്നത് അപകടമായതിനാലാണ് ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചതെന്നും ഒാഫീസിലെ മറ്റു ജീവനക്കാരുമായി താൻ ഇടപ്പെട്ടില്ലെന്നുമാണ് നാഗലതയുടെ വിശദീകരണം.
എന്നാൽ, ഇവർ മാർച്ച് 14ന് ഒാഫീസിലെത്തിയിരുന്നു. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഗസ്റ്റ് ഗൗസ് അടച്ചശേഷം അണുവിമുക്തമാക്കി. മുൻകരുതലായി ബുധനാഴ്ച മുതൽ ഗസ്റ്റ് ഹൗസിൽ മുറികൾ അനുവദിക്കുന്നത് നിർത്തിവെച്ചു. കർണാടക സർക്കാർ അടുത്തിടെ ഭേദഗതി ചെയ്ത പകർച്ച വ്യാധി നിരോധിത നിയമപ്രകാരം കോവിഡ്-19 റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നും വരുന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. യാത്രാവിവരങ്ങൾ മറച്ചവെക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഭേദഗതിയിലുണ്ട്. ഇതും ഇവർക്കെതിരായ നടപടിക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.