109 റൂട്ടിൽ ട്രെയിൻ ഓടിക്കാൻ സ്വകാര്യമേഖലക്ക് ക്ഷണം
text_fieldsന്യൂഡൽഹി: സ്വകാര്യമേഖലക്ക് യാത്രാ ട്രെയിനുകളുടെ നടത്തിപ്പ് ഘട്ടംഘട്ടമായി വിട്ടുകൊടുക്കുന്ന നടപടിക്ക് ഔപചാരിക തുടക്കമിട്ട് റെയിൽവേ. രാജ്യത്ത് 109 റൂട്ടുകളിൽ യാത്രാ ട്രെയിനുകളുടെ നടത്തിപ്പിന് യോഗ്യരായ സ്വകാര്യ നിക്ഷേപകരിൽനിന്ന് റെയിൽവേ താൽപര്യ പത്രം ക്ഷണിച്ചു. ആകെ 30,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്.
റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സ്വകാര്യ യാത്രാവണ്ടികൾ ഓടിക്കുന്നതിനാണ് സ്വകാര്യ നിക്ഷേപകരെ ക്ഷണിക്കുന്നത്. 35 വർഷത്തേക്കുള്ള കരാറാണ് സ്വകാര്യ മേഖലയുമായി റെയിൽവേ ഒപ്പുവെക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾ ട്രെയിൻ ഓടിക്കുന്നതിന് നിശ്ചിത നിരക്ക് സർക്കാറിന് നൽകണം. ഉപഭോഗത്തിെൻറ അടിസ്ഥാനത്തിൽ വൈദ്യുതി ചാർജും മറ്റും പുറമെ.
151 ആധുനിക ട്രെയിനുകൾ ഏർപ്പെടുത്താനാണ് ഉദ്ദേശ്യം. ആധുനിക ബോഗികൾ ഇന്ത്യയിൽ തന്നെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം നിർമിക്കും. ട്രെയിനുകൾ വാങ്ങി പരിപാലിക്കുന്നതിനും മറ്റുമുള്ള സാമ്പത്തിക ചെലവ് സ്വകാര്യ കമ്പനി വഹിക്കണം. പൈലറ്റുമാർ, ഗാർഡുമാർ തുടങ്ങിയവരെ ഇന്ത്യൻ റെയിൽവേയിൽനിന്ന് വിട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.