റെയിൽവേ സുരക്ഷക്ക് സമിതി: സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: 288 പേരുടെ മരണത്തിനും ആയിരത്തിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ റെയിൽവേയുടെ സുരക്ഷ ക്രമീകരണങ്ങളും അപകട സാധ്യതകളും പരിശോധിച്ച് സുരക്ഷ മാർഗനിർദേശങ്ങൾക്കായി മുൻ സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി.
അടിയന്തരമായി ‘കവച്’ സുരക്ഷ സംവിധാനം ഇന്ത്യൻ റെയിൽവേയിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നും സുപ്രീംകോടതി അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
നിലവിൽ റെയിൽവേ സുരക്ഷക്കായി കൈക്കൊണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കണമെന്നും ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.