Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാധാരണക്കാരന്​...

സാധാരണക്കാരന്​ റെയിൽവെയുടെ ഇരുട്ടടി; പ്ലാറ്റ് ഫോം, യാത്രാ ടിക്കറ്റ്​ നിരക്ക് 10 ൽ നിന്ന്​ 30 രൂപയാക്കി ഉയർത്തി

text_fields
bookmark_border
സാധാരണക്കാരന്​ റെയിൽവെയുടെ ഇരുട്ടടി;  പ്ലാറ്റ് ഫോം, യാത്രാ ടിക്കറ്റ്​ നിരക്ക് 10 ൽ നിന്ന്​ 30 രൂപയാക്കി ഉയർത്തി
cancel

ന്യൂഡല്‍ഹി: അനാവശ്യ യാത്രകൾ കുറക്കാനെന്ന പേരിൽ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർദ്ധിപ്പിച്ച്​ ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതിനൊപ്പം സെക്കന്‍ഡ് ക്ലാസ് യാത്രയ​ുടെ മിനിമം നിരക്ക്​ 10 രൂപയില്‍ നിന്ന് 30 രൂപയാക്കി ഉയർത്താനും തീരുമാനമുണ്ട്​.​.

കോവിഡ്​ 19 നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന​ാണ്​​ തീരുമാനത്തിന്‍റെ പിന്നിലെന്നാണ് റെയില്‍വേയുടെ വിശദീകരണം. പ്ലാറ്റ്​ഫോം ടിക്കറ്റ്​ നിരക്കിനെ മറികടക്കാൻ പത്തുരൂപയുടെ പാസഞ്ചർ ട്രെയിൻ ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നത് തടയാനാണത്രെ യാത്രാ നിരക്കും കൂട്ടുന്നത്​. ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലും മധ്യപ്രദേശിലെ രത്‌ലം ഡിവിഷന് കീഴിലെ റയില്‍വേ സ്റ്റേഷനുകളിലും, മുംബൈയിലെ നിരവധി സ്​റ്റേഷനുകളിലും പ്ലാറ്റ്​ഫോം ടിക്കറ്റ്​ 50 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. ടിക്കറ്റ്​ നിരക്ക്​ വർദ്ധനകൾ താൽക്കാലികമാണെന്നാണ്​ റെയിൽവെയുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pricerailway ticketplatform ticketraised
News Summary - railway ticket and platform ticket price raised from Rs 10 to Rs 30
Next Story