Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ: ബജറ്റിൽ...

റെയിൽവേ: ബജറ്റിൽ കേരളത്തിന് 3,011 കോടി

text_fields
bookmark_border
റെയിൽവേ: ബജറ്റിൽ കേരളത്തിന് 3,011 കോടി
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ന് വ​ക​യി​രു​ത്തി​യ​ത് 3,011 കോ​ടി രൂ​പ. റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ബു​ധ​നാ​ഴ്ച റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് കേ​​ര​ള​ത്തി​നാ​യി 3,011 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്.യു.​പി.​എ കാ​ല​ത്ത് 372 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ റെ​യി​ൽ​വേ​ക്കു​വേ​ണ്ടി അ​നു​വ​ദി​ച്ച​തെ​ന്നും ഇ​തി​ന്റെ എ​ട്ട് മ​ട​ങ്ങാ​ണ് ഇ​ക്കു​റി പ്ര​ഖ്യാ​പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.തു​ക വ​ക​യി​രു​ത്തി​യ​ത് ഏ​തൊ​ക്കെ പ​ദ്ധ​തി​ക​ൾ​ക്ക്...

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ന് വ​ക​യി​രു​ത്തി​യ​ത് 3,011 കോ​ടി രൂ​പ. റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ബു​ധ​നാ​ഴ്ച റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് കേ​​ര​ള​ത്തി​നാ​യി 3,011 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്.യു.​പി.​എ കാ​ല​ത്ത് 372 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ റെ​യി​ൽ​വേ​ക്കു​വേ​ണ്ടി അ​നു​വ​ദി​ച്ച​തെ​ന്നും ഇ​തി​ന്റെ എ​ട്ട് മ​ട​ങ്ങാ​ണ് ഇ​ക്കു​റി പ്ര​ഖ്യാ​പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തു​ക വ​ക​യി​രു​ത്തി​യ​ത് ഏ​തൊ​ക്കെ പ​ദ്ധ​തി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ മ​ന്ത്രി ത​യാ​റാ​യി​ല്ല. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ എ​ട്ട് ​പ​ദ്ധ​തി​ക​ൾ​ക്കാ​യി 12,350 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. വൈ​ദ്യു​തീ​ക​ര​ണം 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി. 10 വ​ർ​ഷ​ത്തി​നി​ടെ 106 അ​ടി​പ്പാ​ത​ക​ളും മേ​ൽ​പ്പാ​ത​ക​ളും കേ​ര​ള​ത്തി​ൽ റെ​യി​ൽ​വേ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​മൃ​ത് പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് 35 സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജി​ക്കാ​നു​ള്ള യാ​തൊ​രു നീ​ക്ക​വും ന​ട​ക്കു​ന്നി​ല്ല. പ്ര​ച​രി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത വി​വ​ര​ങ്ങ​ളാ​ണ്. വ​ന്ദേ​ഭാ​ര​തി​ന് വേ​ണ്ടി മ​റ്റു ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ടു​ന്നു​വെ​ന്ന​തും തെ​റ്റാ​യ വി​വ​ര​മാ​ണ്. ശ​ബ​രി റെ​യി​ൽ​വേ പു​തി​യ അ​ലൈ​ൻ​മെ​ന്റാ​യ ചെ​ങ്ങ​ന്നൂ​ർ- പ​മ്പ പാ​ത സം​ബ​ന്ധി​ച്ച സ​ർ​വേ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഏ​താ​ണ് മി​ക​ച്ച​തെ​ന്ന് നോ​ക്കി തീ​രു​മാ​ന​മെ​ടു​ക്കും.

കേ​ര​ള​ത്തി​ൽ പ​ദ്ധ​തി​ക​ൾ വൈ​കാ​ൻ കാ​ര​ണം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച കു​രു​ക്കാ​ണ്. നി​ല​വി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി 459 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ, 62 ഹെ​ക്ട​ർ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ളൂ. പു​തി​യ 2,500 കോ​ച്ചു​ക​ളു​​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​വ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യും കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​വു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി, തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഴു​ക്കു​ചാ​ലി​ൽ​ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി മ​രി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RailwayIndia NewsUnion Budget 2024
News Summary - Railways: 3,011 crore for Kerala in the budget
Next Story