ലോക്ഡൗൺ നീട്ടിയതോടെ റെയിൽവെ റദ്ദാക്കുന്നത് 39 ലക്ഷം ടിക്കറ്റുകൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ ലോക്ഡൗൺ മെയ് 3 വരെ നീട്ടിയതോടെ റെയിൽവെ റദ്ദാക്കുന്നത് 39 ലക്ഷം ടിക്കറ്റുകൾ. ഏപ്രിൽ 15 മു തൽ മെയ് 3 വരെയുള്ള ദിവസങ്ങളിലേക്ക് മുൻകൂട്ടി സ്വീകരിച്ച ബുക്കിങുകളാണ് റദ്ദാക്കുന്നത്.
റദ്ദാക്കുന്ന ട ിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച് നൽകുമെന്ന് റെയിൽവെ ഉറപ്പ് നൽകിയിട്ടുണ്ട്. ഒാൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ തുക അവരുടെ അക്കൗണ്ടുകളിലേക്ക് എത്തും. കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്തവർക്ക് ജൂലൈ 31 വരെ തുക മടക്കി വാങ്ങാൻ കൗണ്ടറുകളിൽ സൗകര്യമുണ്ടാകും. ഇതുവരെയും റദ്ദാക്കാത്ത ട്രെയിനുകളിലേക്ക് എടുത്ത ടിക്കറ്റുകളും യാത്രക്കാർക്ക് റദ്ദാക്കാവുന്നതാണ്.
പ്രധാനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് 21 ദിവസത്തെ ലോക്ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കേണ്ടതായിരുന്നു. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് വ്യക്തമായ സൂചന നൽകാത്തതിനാൽ ഏപ്രിൽ 15 മുതലുള്ള െട്രയിൻ ടിക്കറ്റുകൾക്ക് റെയിൽവെ ബുക്കിങ് സ്വീകരിച്ചിരുന്നു. ഇതുണ്ടാക്കിയ ആശയകുഴപ്പമാണ് കഴിഞ്ഞ ദിവസം മുംബൈ ബാന്ദ്ര സ്റ്റേഷന് മുമ്പിൽ അന്തർ സംസ്ഥാന തൊഴിലാളികൾ തടിച്ചുകൂടാൻ കാരണമെന്ന ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്.
ലോക്ഡൗൺ മെയ് 3 വരെ നീട്ടിയതോടെ, ഇൗ കാലയളവിലെ 39 ലക്ഷത്തോളം ടിക്കറ്റുകളാണ് റെയിൽവെ ഇപ്പോൾ റദ്ദാക്കുന്നത്. ലോക്ഡൗൺ നീട്ടിയത് 15,523 ട്രെയിനുകളെയാണ് ബാധിച്ചത്. ലോക്ഡൗണിന് മുമ്പ് പ്രതിദിനം 8.5 ലക്ഷം ടിക്കറ്റുകളാണ് െഎ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി ബുക്ക് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.