അഞ്ച് വർഷത്തിനിടയിൽ റെയിൽവേ ട്രാക്കുകളിൽ മരിച്ചത് 361 തൊഴിലാളികൾ
text_fieldsന്യൂഡൽഹി: അറ്റകുറ്റ പണിക്കിടയിടൽ രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ അഞ്ച് വർഷത്തിനിടെ 361 തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള സി.പി.എം എം.പി എ.എ റഹീമിെൻറ ചോദ്യത്തിനുള്ള മറുപടിയിൽ ഓരോ റയിൽവെ സോണിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മരിച്ചവരുടെ എണ്ണം പ്രത്യേകം നൽകിയിട്ടുമുണ്ട്.
രാജ്യത്തെ 16 റയിൽവേ സോണുകൾക്ക് കീഴിലാണ് ട്രാക്ക്മെൻ, ട്രാക്ക് വുമൺ, കീമെൻ, കീവുമൺ അടക്കമുള്ള 361 തൊഴിലാളികൾ റയിൽവേയുടെ അനാസ്ഥ മൂലം കൊല്ലപ്പെട്ടത്. തൊഴിലാളികളുടെ സുരക്ഷക്ക് റയിൽവെ എന്ത് ചെയ്തു എന്ന ചോദ്യത്തിന്, നിരന്തരമായ കൗൺസലിംഗ് നടത്തുന്നുണ്ടെന്നും സുരക്ഷാ ഹെൽമെറ്റും, സുരക്ഷാ ഷൂ നൽകുന്നുണ്ടെന്നുമാണ് മറുപടിയെന്ന് റഹീം പറഞ്ഞു.
കോവിഡാനന്തരം ട്രയിൻ സർവീസുകളും യാത്രക്കാരും വർദ്ധിച്ചെങ്കിലും അതിന് ആനുപാതികമായി സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഇത് കുറ്റകരമായ അനാസ്ഥയാണ്.ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച സുരക്ഷ ഉറപ്പാക്കണമെന്നും, ട്രയിൻ സർവ്വീസുകളുടെ വർദ്ധനവിന് ആനുപാതികമായി പുതിയ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.