സ്ത്രീ സുരക്ഷക്ക് വനിത പൊലീസും അപായ സൈറനുമായി റെയിൽവേ
text_fieldsലഖ്നോ: െട്രയിനുകളിൽ സ്ത്രീ യാത്രക്കാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗമായി വനിത പൊലീസുകാരെ നിയോഗിക്കാൻ വടക്കുകിഴക്കൻ റെയിൽവേ തീരുമാനം. ട്രെയിനിൽ സൗകര്യകരമായ ഭാഗങ്ങളിൽ അപകട സൈറൺ സ്വിച്ച് സ്ഥാപിക്കാനും പദ്ധതിയുെണ്ടന്ന് എൻ.ഇ.ആർ ചീഫ് പി.ആർ.ഒ സഞ്ജയ് യാദവ് അറിയിച്ചു.
സബർബൻ ട്രെയിനുകളിൽ രാത്രിയിലാണ് പൊലീസുകാരെ നിയമിക്കുക. ഇലക്ട്രിക് സ്വിച്ചിന് മുകളിലാണ് അപായ സൈറൺ സ്വിച്ച് സ്ഥാപിക്കുക. സ്വിച്ച് അമർത്തിയാൽ ഗാർഡിെൻറ കോച്ചിൽ അലാറം മുഴങ്ങും. അടിയന്തരമായി റെയിൽവേ ഉദ്യോഗസ്ഥർക്ക് ഇടപെടാൻ കഴിയുമെന്നതാണ് സംവിധാനത്തിെൻറ പ്രത്യേകത. ഇപ്പോൾ അടിയന്തര ഘട്ടങ്ങളിൽ സ്ത്രീകൾക്ക് എമർജൻസി നമ്പറിൽ വിളിക്കുകയോ എസ്.എം.എസ് അയക്കുകയോ ചെയിൻ വലിക്കുകയോ ചെയ്യാനുള്ള സംവിധാനമാണുള്ളത്.
വനിത കോച്ചുകൾക്ക് പ്രത്യേക നിറം നൽകാനും പദ്ധതിയുണ്ട്. സ്ത്രീ യാത്ര സുരക്ഷ പ്രവർത്തനങ്ങൾക്ക് മാസാന്ത കലണ്ടർ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലാറ്റ് ഫോമുകളിൽ ലേഡീസ് കോച്ചുകൾ കവർചെയ്യും വിധം സി.സി ടി.വി കാമറയും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.