അപകടങ്ങളിൽ അട്ടിമറി സാധ്യത തേടി റെയിൽവേ
text_fieldsന്യൂഡൽഹി: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ട്രെയിൻ അപകടങ്ങളിൽ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെ, അട്ടിമറി സാധ്യതയുടെ പരിശോധനക്കൊരുങ്ങി റെയിൽവേ. കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാനിലെ അജ്മീരിൽ റെയിൽവേ ട്രാക്കിൽ രണ്ട് സിമന്റ് കട്ടകൾ കണ്ടതും യു.പിയിലെ കാൺപൂരിൽ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ വെച്ചതും ചൂണ്ടിക്കാട്ടിയാണ് അധികൃതർ അട്ടിമറി സാധ്യത അന്വേഷിക്കുന്നത്.
ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അജ്മീരിൽ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ടകൾ കണ്ടെത്തിയത്. കാൺപൂരിലും അജ്മീരിലും ഉണ്ടായ സംഭവങ്ങൾക്കുപുറമെ ഒരു വർഷത്തിനിടെ നടന്ന അപകടങ്ങൾ മുഴുവൻ ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മോദി സർക്കാറിന്റെ കെടുകാര്യസ്ഥതയുടെയും അവഗണനയുടെയും ഫലമാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ റെയിൽ അപകടങ്ങൾ വർധിക്കാൻ കാരണമായതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പാർലമെന്റിലും ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ, പാകിസ്താൻ പോലുള്ള രാജ്യങ്ങളുടെ കരങ്ങൾ അപകടങ്ങൾക്ക് പിന്നിലുണ്ടെന്നാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ വാദം. ഒരു വർഷത്തിനിടെ 20ലധികം ട്രെയിൻ അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.