രാജിസന്നദ്ധത അറിയിച്ച് മന്ത്രി; റെയിൽവേ ബോർഡ് ചെയർമാൻ രാജിെവച്ചു
text_fieldsന്യൂഡൽഹി: തുടർച്ചയായി ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങളെത്തുടർന്ന് െറയിൽവേ ബോർഡ് ചെയർമാൻ എ.കെ. മിത്തൽ രാജിവെച്ചു. അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്തം തനിക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് മിത്തൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് ബുധനാഴ്ച രാജിക്കത്ത് സമർപ്പിച്ചത്.
കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് രാജി. പുതിയ ചെയർമാനായി എയർ ഇന്ത്യ മാനേജിങ് ഡയറക്ടറായിരുന്ന അശ്വനി ലോഹിനിയെ നിയമിച്ചു. ട്രെയിൻ അപകടം ആവർത്തിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് റെയിൽവേ മന്ത്രിയും രാജിസന്നദ്ധത പ്രകടിപ്പിച്ചു.
എന്നാൽ, രാജി ആവശ്യം തള്ളിയ പ്രധാനമന്ത്രി തൽസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടതായും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉത്തർപ്രദേശിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അപകടങ്ങൾ അത്യധികം വേദനയുളവാക്കുന്നതാണ്. മൂന്നുവർഷത്തിനിടെ റെയിൽവേ വികസനത്തിനായി ചോര നീരാക്കിയാണ് താൻ പ്രവർത്തിച്ചതെന്നും സുരേഷ് പ്രഭു പറഞ്ഞു. മുസഫർപുർ അപകടത്തിൽ കുറ്റക്കാരാണെന്ന് കണ്ട് 15 ഉദ്യോഗസ്ഥർക്കെതിരെ റെയിൽവേ നടപടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.