ട്രെയിനുകളിൽ നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് നിരക്കിളവിന് ശിപാർശ
text_fieldsന്യൂഡൽഹി: വിമാനയാത്രക്കാരെപ്പോലെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന റെയിൽവേ യാത്രക്കാർക്കും നിരക്കിൽ ഇളവനുവദിക്കാൻ ശിപാർശ. റെയിൽവേ ബോർഡ് നിയോഗിച്ച സമിതിയാണ് കഴിഞ്ഞദിവസം ഇതുൾപ്പെടെയുള്ള ശിപാർശ നൽകിയത്.
വിമാനത്തിൽ മാസങ്ങൾക്കുമുമ്പ് ടിക്കറ്റ് ബുക്ക്ചെയ്യുന്നവർക്ക് കമ്പനികൾ വൻ ഇളവു നൽകാറുണ്ട്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ സീറ്റുകളുടെ ലഭ്യതയനുസരിച്ച് 20 മുതൽ 50 ശതമാനം വരെ നിരക്ക് കുറക്കാനാണ് സമിതി ശിപാർശ. സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് രണ്ടുദിവസം മുതൽ രണ്ടു മണിക്കൂർ മുമ്പുവരെ ബുക്ക് ചെയ്യുന്നവർക്കും ഇളവനുവദിക്കണം.
ലോവർ ബർത്ത് ബുക്ക്ചെയ്യുന്നവരിൽനിന്ന് അധികതുക ഇൗടാക്കാനും സമിതി നിർദേശിച്ചു. എന്നാൽ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവരെ ഇതിൽനിന്ന് ഒഴിവാക്കണം. എന്നാൽ, സമിതിയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നതിന് മുമ്പ് റെയിൽവേ ബോർഡ് ഇതിൽ മാറ്റംവരുത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു. റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ, നിതി ആയോഗ് ഉപദേശകൻ രവീന്ദർ ഗോയൽ, എയർ ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ മീനാക്ഷി മാലിക്, പ്രഫ. എസ്. ശ്രീറാം, ഇട്ടി മണി എന്നിവരടങ്ങിയ സമിതിയാണ് ശിപാർശ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.