ട്രെയിൻ സർവിസുകൾ ഏപ്രിലിൽ പൂർണമായും പുനഃസ്ഥാപിക്കുമെന്ന വാർത്ത നിഷേധിച്ച് റെയിൽവേ
text_fieldsന്യൂഡൽഹി: കോവിഡിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവിസുകൾ ഏപ്രിൽ മുതൽ പൂർണമായും പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ റെയിൽവേ. ഏപ്രിൽ മുതൽ ട്രെയിൻ സർവിസുകൾ പുർണമായും പുനഃസ്ഥാപിക്കുമെന്ന് മാധ്യമങ്ങളിൽ വാർത്തയുണ്ട്. എന്നാൽ, ഇന്ത്യൻ റെയിൽവേ സർവിസ് പുനഃസ്ഥാപിക്കുന്നതിനായി തീയതി നിശ്ചയിച്ചിട്ടില്ലെന്ന് പ്രസ്താവനയിൽ അറിയിച്ചു.
ഘട്ടം ഘട്ടമായി ട്രെയിനുകളുടെ എണ്ണം ഉയർത്തുകയാണ് ചെയ്യുന്നത്. നിലവിൽ 65 ശതമാനത്തോളം ട്രെയിനുകളുടെ സർവിസ് ആരംഭിച്ചിട്ടുണ്ട്. 250 ഓളം ട്രെയിനുകളുടെ സർവിസ് ജനുവരിയിൽ തന്നെ പുനഃരാരംഭിച്ചു. കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.
റെയിൽവേ വീണ്ടും സർവീസ് പൂർണമായും പുനഃരാരംഭിക്കുേമ്പാൾ മാധ്യമങ്ങളേയും ജനങ്ങളേയും വിവരമറിയിക്കുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.