ട്രെയിൻ മുടങ്ങിയെങ്കിലും കരാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങില്ല
text_fieldsന്യൂഡൽഹി: കോവിഡ് കാരണം ട്രെയിനുകളും തൊഴിലും മുടങ്ങിയെങ്കിലും റെയിൽവേയിലെ കരാർ തൊഴിലാളികൾക്ക് ആശങ്കപ്പ െടാനൊന്നുമില്ല. അവരുടെ ശമ്പളം മുടങ്ങില്ല. ലക്ഷക്കണക്കിന് കരാർ തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും നൽകാൻ റെയിൽവ േ ഉത്തരവിറക്കി.
കോവിഡ് വ്യാപനം തടയാൻ ഞായറാഴ്ച മുതൽ മാർച്ച് 31 വരെ രാജ്യത്ത് ട്രെയിൻ സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ട്രെയിനുകളിൽ ഹൗസ് കീപ്പിങ്, ശുചിത്വം, കാൻറീൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി കരാർ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ചിലർ ജോലി ചെയ്യുന്ന ഇടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇവർക്ക് വലിയ ആശ്വാസമേകുന്നതാണ് റെയിൽവേയുടെ തീരുമാനം.
റെയിൽവേ നേരിട്ടും വിവിധ സ്വകാര്യ ഏജൻസികൾ വഴിയുമാണ് കരാർ ജീവനക്കാരെ നിയമിക്കുന്നത്. ഇവർക്ക് അവരവരുടെ തൊഴിൽദായകരാണ് ശമ്പളം നൽകേണ്ടതെന്നും റെയിൽവേ ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. സ്ഥിരം ജീവനക്കാർക്ക് പതിവുപോലെ റെയിൽവേ ശമ്പളം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.