Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2021 9:33 PM IST Updated On
date_range 3 Dec 2021 9:33 PM ISTനിരക്ക് ഇളവ് പുനഃസഥാപിക്കൽ പ്രായോഗികമല്ലെന്ന് റെയിൽവേ
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ ടിക്കറ്റ് നിരക്ക് ഇളവുകൾ പുനഃസ്ഥാപിക്കുന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോ രാജ്യസഭയിൽ പറഞ്ഞു.
പലരും ഇളവ് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. നാലു വിഭാഗങ്ങളിലുള്ള ഭിന്നശേഷിക്കാർക്കും 11 വിഭാഗങ്ങളിലുള്ള രോഗികൾക്കും വിദ്യാർഥികൾക്കും ഒഴികെ ആർക്കും ഇപ്പോൾ ഇളവില്ല. നേരത്തേ 54 വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story