രാജ്യത്ത് മൂന്നുലക്ഷം ഐസൊലേഷൻ കിടക്കകൾ സജ്ജീകരിക്കുമെന്ന് റെയിൽവേ; ഓക്സിജൻ എക്സ്പ്രസ് ഓടിക്കും
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി രാജ്യത്ത് 'ഓക്സിജൻ എക്സ്പ്രസ്' ട്രെയിൻ സർവിസ് ആരംഭിക്കുന്നതിന് റെയിൽവേ സജ്ജമാണെന്ന് കേന്ദ്ര റെയിൽമന്ത്രി പിയൂഷ് ഗോയർ വ്യക്തമാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രോഗികൾക്ക് വേഗത്തിലും കൂടിയ അളവിലും ഓക്സിജൻ ലഭ്യമാക്കുന്നതിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്നെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ ഈ നീക്കം.
ഓക്സിജൻ എക്സ്പ്രസുകളുടെ യാത്ര സുഗമമാക്കുന്നതിന് ഗ്രീൻ കോറിഡോറുകൾ (എതുസമയത്തും കടന്നുപോകാവുന്ന ട്രാക്കുകൾ) സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലിക്വിഡ് മെഡിക്കൽ ഓക്സിജനും (എൽഎംഒ) ഓക്സിജൻ സിലിണ്ടറുകളുമാണ് ട്രെയിനുകളിലൂടെ വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കുക. എൽഎംഒ ടാങ്കറുകൾ റെയിൽ മാർഗം എത്തിക്കുന്നതിന്‍റെ സാധ്യത പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശും മഹാരാഷ്്ട്രയും റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് രാജ്യത്ത് മൂന്ന് ലക്ഷം വരെ ഐെസാലേഷൻ കിടക്കകൾ ട്രെയിൻ ബോഗികളിൽ സജ്ജീകരിക്കാൻ റെയിൽവേക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 800 ബെഡുകളുള്ള 50 കോവിഡ് 19 ഐസൊലേഷൻ കോച്ചുകൾ ദൽഹിയിലെ ശകുർ ബസ്തി സ്റ്റേഷനിലും 25 കോച്ചുകൾ അനന്ദ് വിഹാർ സ്റ്റേഷനിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Govt under PM @NarendraModi leading the fight against COVID-19: 50 COVID-19 isolation coaches with 800 beds ready at Shakur Basti Station & 25 coaches will be available at Anand Vihar Station in Delhi. Railways can setup >3 lakh isolation beds across the country on States' demand pic.twitter.com/b9ehFnEgfI
— Piyush Goyal (@PiyushGoyal) April 18, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.