മൂന്നു ദിവസമായി മഴ; ഊട്ടിയിൽ റോസ് പൂക്കൾ അഴുകിത്തുടങ്ങി
text_fieldsഗൂഡല്ലൂർ: കഴിഞ്ഞ മൂന്നു ദിവസമായി ഊട്ടിയിൽ ചാറ്റൽ മഴ പെയ്തതോടെ വിജയനഗരം റോസ് ഗാർഡനിൽ വിരിഞ്ഞ് പൂത്തുലഞ്ഞുനിൽക്കുന്ന പനിനീർപൂക്കൾ അഴുകിത്തുടങ്ങി. സെപ്റ്റംബർ, ഒക്ടോബർ മാസത്തെ രണ്ടാം സീസണിന്‍റെ ഭാഗമായി റോസ് ചെടികൾ കവാത്ത് ചെയ്തിരുന്നു. വേനൽമഴ ലഭിച്ചതോടെ റോസ് ചെടികൾ പൂത്തു. സഞ്ചാരികൾക്ക് സന്ദർശനാനുമതി ഇല്ലെങ്കിലും ഗാർഡൻ പരിപാലനം മുറപോലെ നടക്കുന്നുണ്ട്.
സംസ്ഥാനത്തെ ടൂറിസ്റ്റുകൾക്ക് ജില്ലയിലേക്ക് പ്രവേശന അനുമതി ഉണ്ടെങ്കിലും റോസ് ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡനടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാത്തത് നിരാശപ്പെടുത്തിയിരിക്കുകയാണ്. കർക്കട മഴ ഗൂഡല്ലൂർ, പന്തലൂർ താലൂക്കിൽ വ്യാപകമായി പെയ്തപ്പോൾ ഊട്ടി കുന്നൂർ ഭാഗത്ത് കുറവായിരുന്നു. ഇതിനിടെയാണ് ഊട്ടിയിലും തുടർച്ചയായി മഴ പെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.