മാസ്ക്വയ്ക്കാൻ പറഞ്ഞപ്പോൾ 'അമ്മാവൻ മേയറാണെന്ന' വിചിത്രവാദം ഉന്നയിച്ച് യുവാവ് -വീഡിയോ വൈറൽ
text_fieldsറായ്പൂർ: മാസ്ക്വയ്ക്കാതെ സ്കൂട്ടറിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടിച്ചപ്പോൾ ഉന്നയിച്ചത് വിചിത്രവാദം. താൻ റായ്പൂർ മേയർ അജാസ് ദേബാറിന്‍റെ അനന്തിരവൻ ആണെന്നും മാസ്ക് വയ്ക്കില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞത്. സ്കൂട്ടറിൽ കറങ്ങിയ രണ്ട് യുവാക്കളെയാണ് റായ്പൂർ പൊലീസ് തടഞ്ഞത്. തുടർന്ന് മാസ്ക്വയ്ക്കാൻ ആവശ്യെപ്പട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവാവ് പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. പൊലീസുകാരെ സ്ഥലം മാറ്റുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. തന്‍റെ മുന്നിൽ സാവധാനം സംസാരിക്കണമെന്നും ഇയാൾ പോലീസുകാരോട് ആവശ്യപ്പെട്ടു.
മാസ്ക് ധരിച്ചില്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയപ്പോൾ പോലീസുകാരെ സസ്‌പെൻഡ് ചെയ്യുമെന്നായി യുവാവ്. തുടർന്ന് ഇയാൾ ഫോണിൽ ആരെയോ ബന്ധപ്പെടുന്നതും വീഡിയോയിൽ കാണാം. യുവാവ് മേയർ അജാസ് ദേബാറിന്‍റെ അനന്തിരവൻ തന്നെയാണെന്നാണ് സൂചന. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് യുവാവിന് പിന്നീട് പൊലീസ് 500രൂപ പിഴ ചുമത്തി.
Hii @IBC24News @ABPNews @indiatvnews @aajtak @Republic_Bharat @RaipurPoliceCG Boy in white shirt is nephew of raipur mayor @AijazDhebar who is asking police officers to suspend them while police requesting him to put a mask.
— Jayesh Mishra (@Ijayeshmishra) April 20, 2021
This should not be acceptable, please take concern. pic.twitter.com/waUD4zG6M3
ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ ഛത്തീസ്ഗഡ് ഏറെ ഉയർന്ന നിലയിലാണ്. നിലവിൽ റായ്പൂരിൽ ലോക്ഡൗണാണ്. ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ അനുസരിച്ച് സംസ്ഥാനത്ത് 125688 സജീവ കേസുകളാണുള്ളത്. പകർച്ചവ്യാധി മൂലമുള്ള മരണങ്ങൾ 6274 ൽ എത്തി. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ് അജാസ് ദേബാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.