റെയ്സിന ഡയലോഗിന് ഇന്ന് തുടക്കം
text_fieldsന്യൂഡൽഹി: ഭൗമരാഷ്ട്രീയവും ഭൗമ-സാമ്പത്തികശാസ്ത്രവും സംബന്ധിച്ച ഇന്ത്യയുടെ പ്രധാന സമ്മേളനമായ മൂന്ന് ദിവസത്തെ റെയ്സിന ഡയലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ, യു.എസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്, യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എന്നിവർ ഉച്ചകോടിയുടെ പത്താം പതിപ്പിൽ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.
മന്ത്രിമാർ, മുൻ രാഷ്ട്രത്തലവന്മാർ, ഭരണത്തലവന്മാർ, സൈനിക മേധാവികൾ, വ്യവസായ മേധാവികൾ, സാങ്കേതിക നേതാക്കൾ, അക്കാദമിക് വിദഗ്ധർ, പത്രപ്രവർത്തകർ എന്നിവരുൾപ്പെടെ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യ മന്ത്രിമാർ ചർച്ചകളിൽ പങ്കെടുക്കും. തിങ്കളാഴ്ച ഉദ്ഘാടന സെഷനിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ലക്സൺ മുഖ്യപ്രഭാഷണം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.