വിവാഹപ്രായം ഉയർത്തുന്നത് സ്ത്രീകൾക്ക് നല്ലതെന്ന് എസ്.ബി.െഎ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെ, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനോട് യോജിച്ച് എസ്.ബി.ഐ ഗവേഷണ വിഭാഗമായ 'എസ്.ബി.ഐ ഇകോറാപ്' റിപ്പോർട്ട്.
സ്ത്രീകളുടെ വിഭ്യാഭ്യാസ മുന്നേറ്റം, സാമ്പത്തിക ശാക്തീകരണം, മാതൃ മരണനിരക്ക്, പോഷകാഹാര നിലവാരം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കു െമന്നാണ് സൗമ്യകാന്തി ഘോഷ് അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ട്. രാജ്യത്തെ 35 ശതമാനം സ്ത്രീകളും 21 വയസ്സിനുമുമ്പ് വിവാഹിതരാവുന്നുവെന്നാണ് ഈ പഠനത്തിൽ പറയുന്നത്.
പശ്ചിമ ബംഗാളിൽ ഈ നിരക്ക് 47 ശതമാനമാണ്. വിവാഹപ്രായം ഉയർത്തുന്നതുകൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാകണമെന്നില്ല എന്ന വിലയിരുത്തലുകളും ഇതിനകം വന്നിട്ടുണ്ട്. ദാരിദ്ര്യം, സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് എന്നിവക്കുപുറമെ പരമ്പരാഗത രീതിയും നേരത്തേയുള്ള വിവാഹത്തിലേക്ക് നയിക്കുന്നുവെന്നാണ് വിലയിരുത്തലുകൾ.
നാലുപതിറ്റാണ്ടിനിടയിൽ ആദ്യമായി നടത്തുന്ന വിവാഹപ്രായ പുനർനിർണയം എങ്ങനെയാവുമെന്ന ചർച്ചകൾ സജീവമായിട്ടുണ്ട്. ഇന്ത്യയിൽ ആണിെൻറ കുറഞ്ഞ വിവാഹപ്രായം 21ഉം പെൺവിവാഹ പ്രായം 18ഉം ആണെങ്കിൽ, വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമാണ് സമീപനങ്ങൾ.
ഫ്രാൻസ്, യു.എസ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ന്യൂസിലൻഡ്, ഇറ്റലി, കാനഡ, ഭൂട്ടാൻ, ആസ്ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ആൺ, പെൺ വേർതിരിവില്ലാതെ 18 ആണ് വിവാഹപ്രായം. സിംഗപ്പൂരിൽ വേർതിരിവില്ലാതെ 21 വയസ്സ്. ജപ്പാനിൽ 20. ചൈനയിൽ 20ഉം 22ഉം ആണ്. പാകിസ്താനിൽ 16; 18. ബംഗ്ലാദേശിൽ 18, 21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.