തെളിവ് നശിപ്പിക്കാൻ പുതിയ ഫോൺ, 'പ്ലാൻ ബി'യും; കുന്ദ്ര നീലചിത്ര കേസിൽ പൊലീസ്
text_fieldsമുംബൈ: നീലചിത്ര നിർമാണ -വിതരണ കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലാകുമെന്ന് അറിഞ്ഞതോടെ നടത്തിയത് നാടകീയ നീക്കങ്ങൾ. ഫെബ്രുവരിയിൽ പോണോഗ്രാഫി റാക്കറ്റിനെ മുംബൈയിൽ അറസ്റ്റ് ചെയ്തതോടെ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയും പഴയ ഫോൺ മാറ്റി പുതിയ ഫോൺ വാങ്ങുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ച വിവരം.
രാജ് കുന്ദ്രയുടെ മൊബൈൽ ഫോൺ പരിശോധനക്ക് വിധേയമാക്കിയിരുന്നു. വാട്സ്ആപ് ചാറ്റുകൾ, കോൾ റെക്കോഡുകൾ, മെസേജുകൾ, ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയ തെളിവുകൾ ശേഖരിക്കുന്നതിനായിരുന്നു ഇത്. എന്നാൽ കുന്ദ്ര ക്രൈം ബ്രാഞ്ചിൽ സമർപ്പിച്ച ഫോൺ മാർച്ചിൽ വാങ്ങിയതാെണന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. പുതിയ ഫോൺ വാങ്ങിയപ്പോൾ പഴയ േഫാൺ നശിപ്പിച്ചതായായും കുന്ദ്ര പൊലീസിനെ അറിയിക്കുകയായിരുന്നു.
കുന്ദ്രയുടെ പഴയ മൊബൈൽ ഫോൺ കേസിൽ നിർണായക തെളിവാകുമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ ഫോൺ കണ്ടെത്താൻ സാധിക്കാത്തതിനാൽ നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട ഫോൺ കോളുകളും ചാറ്റുകളും കണ്ടെത്താൻ സാധിക്കില്ല.
അതേസമയം കേസിൽ കുന്ദ്രക്കെതിരെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയ ജീവനക്കാരോട് വിഡിയോ ക്ലിപ്പുകൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി മൊഴി നൽകി. ജീവനക്കാരുടെ മൊഴിയിൽ അശ്ലീല ചിത്രങ്ങൾ കുന്ദ്രയുടെ മൊബൈൽ ആപ്ലിക്കേഷനുകളിൽനിന്നാണ് അപ്ലോഡ് ചെയ്തതെന്നും പൊലീസ് കണ്ടെത്തി. ആപ് ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പ്ൾ ആപ്പ് സ്റ്റോറിൽനിന്നും നീക്കം ചെയ്തിരുന്നു. ആപ്പ് നീക്കം ചെയ്യുമെന്ന് അറിയാവുന്നതിനാൽ തന്നെ പ്ലാൻ ബി നടപ്പാക്കുകയും ബോളിഫെയിം എന്ന ആപ്പ് അവതരിപ്പിച്ചതായും പൊലീസ് പറയുന്നു. ബിസിനസ് മുന്നോട്ടുപോകാൻ വേണ്ടിയാണിതെന്നും പൊലീസ് പറയുന്നു.
അതേസമയം, നിരവധി തെളിവുകൾ കുന്ദ്ര നശിപ്പിച്ചെങ്കിലും മുംബൈ അന്ദേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ ഡീലീറ്റ് ചെയ്ത ഡിജിറ്റൽ തെളിവുകൾ ഡിജിറ്റൽ ഫോറൻസിന്‍റെ വിദഗ്ധരുടെ സഹായത്തോടെ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
പ്രധാന പ്രതികളായ മൂന്നുപേരിൽ രണ്ടു പേർക്ക് മാത്രമാണ് സെർവർ ലഭ്യമാകൂ. രാജ് കുന്ദ്രക്കും രയാൻ തോർപെക്കുമാണ് സെർവർ ഉപയോഗിക്കാൻ കഴിയൂ. രാജ് കുന്ദ്രയുടെ ഓഫിസിൽനിന്ന് 120 നീല ചിത്രങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇതെല്ലാം കുന്ദ്രയുടെ ആപ്പിന്‍റെ ബാനറിലുള്ളതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.