Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2021 12:07 PM IST Updated On
date_range 7 Aug 2021 12:07 PM ISTരാജ് കുന്ദ്രക്ക് ജാമ്യം നിഷേധിച്ചു; ജയിലിൽ തുടരും
text_fieldsbookmark_border
മുംബൈ: നീലച്ചിത്ര കേസിൽ പിടിയിലായ വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര ജയിലിൽ തുടരും. മജിസ്ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെതിരെ നൽകിയ അപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്.
മജിസ്ട്രേറ്റ് ഉത്തരവിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ജൂൈല 19നാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. നീലച്ചിത്ര നിർമാണത്തിലെ പങ്ക് ആരോപിച്ചായിരുന്നു നടപടി. എന്നാൽ, സമാന സ്വഭാവമുള്ള വിഡിയോകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണെന്നും ഇത് നീലച്ചിത്ര പരിധിയിൽ വരില്ലെന്നുമാണ് കുന്ദ്രയുടെ വാദം.
അറസ്റ്റിനു ശേഷം നിരവധി തവണ കോടതി കയറിയിട്ടും ഇതുവരെ ജാമ്യം അനുവദിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story