Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Raj Kundra
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്​ കുന്ദ്രയുടെ...

രാജ്​ കുന്ദ്രയുടെ അറസ്റ്റ്​ തെളിവ്​ നശിപ്പിക്കാൻ തുടങ്ങിയതോടെയെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടർ ഹൈകോടതിയിൽ

text_fields
bookmark_border

മുംബൈ: നീലച്ചിത്ര നിർമാണ ​വിതരണ കേസിൽ തെളിവ്​ നശിപ്പിക്കാൻ തുടങ്ങിയതിനാലാണ്​ വ്യവസായിയും ബോളിവുഡ്​ താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്​ കുന്ദ്രയെയും റയാൻ തോർപെയെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തതെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടർ ബോംബൈ ഹൈകോടതിയിൽ.

രാജ്​ കുന്ദ്രയുടെ ഓഫിസിൽനിന്നും വീട്ടിൽനിന്നുമായി രണ്ടു ആപ്പുകളിലെ 51 നീലച്ചിത്രങ്ങൾ ​മുംബൈ ക്രൈംബ്രാഞ്ച്​ പിടിച്ചെടുത്തു. കുന്ദ്രയും തോർപെയും വാട്​സ്​ആപ്​ ചാറ്റുകളും ഗ്രൂപ്പുകളും ഡിലീറ്റ്​ ചെയ്​ത്​ തെളിവു നശിപ്പിക്കാൻ ശ്രമി​ച്ചതോടെയാണ്​ അറ​സ്​റ്റെന്ന​ും പബ്ലിക്​ പ്രോസിക്യൂട്ടർ അരുണ പൈ കോടതിയെ അറിയിച്ചു.

അറസ്​റ്റിലാതോടെ കുന്ദ്രയുടെ അഭിഭാഷകൻ അബാദ്​ പോണ്ട വഴി ബോംബൈ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. അറസ്റ്റിനെ ചോദ്യം ചെയ്​തുകൊണ്ടായിരുന്നു ഹരജി. ഈ കേസ്​ പരിഗണിക്കുകയായിരുന്നു കോടതി. കേസ്​ വീണ്ടും വാദം കേൾക്കാനായി മാറ്റി.

അന്വേഷണത്തിൽ സഹകരിക്കു​ന്നതിന്​ പകരം തെളിവ്​ നശിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. തെളിവ്​ നശിപ്പിക്കുന്നത്​ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത്​ ഒഴിവാക്കാനായിരുന്നു ഇവരെ അറസ്റ്റ്​ ചെയ്​തതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

'പൊലീസ്​ നടത്തിയ പരിശോധനയിൽ ഹോട്ട്​ഷോട്ട്​, ബോളി ഫെയിം എന്നീ ആപ്പുകളിലെ 51 വിഡിയോകൾ ലഭിച്ചു. കൂടാതെ കുന്ദ്രയുടെ ലാപ്​ടോപ്പ്​, മൊബൈൽ ഫോൺ, സ്​റ്റോറേജ്​ ഏരിയ നെറ്റ്​വർക്ക്​ എന്നിവയിൽനിന്ന്​ കൂടുതൽ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അ​േദ്ദഹം പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shilpa shettyRaj KundraPorn film case
News Summary - Raj Kundra was Arrested as He Started Destroying Evidence, 51 Porn Films Were Seized Public Prosecutor
Next Story