പ്ലാൻ ബി, ആശയ വിനിമയത്തിന് 'H'; നീലച്ചിത്രകേസിൽ കുന്ദ്രക്കെതിരെ കൂടുതൽ തെളിവ്
text_fieldsമുംബൈ: നീലച്ചിത്ര നിർമാണ -വിതരണ കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രക്ക് കുരുക്കായി കൂടുതൽ തെളിവുകൾ. നീലച്ചിത്ര നിർമാണ റാക്കറ്റുമായി ബന്ധപ്പെട്ട രാജ് കുന്ദ്രയുടെ വാട്സ്ആപ് ചാറ്റുകൾ പുറത്തുവന്നു.
കുന്ദ്രയുടെ നീലച്ചിത്ര ആപ്പായ ഹോട്ട്ഷോട്ടിന് ഗൂഗ്ൾ പ്ലേ സ്റ്റോറിൽ വിലക്കുവീണാൽ അവതരിപ്പിക്കാനുള്ള പുതിയ ആപ്പിനെക്കുറിച്ചും പ്ലാൻ ബിയെക്കുറിച്ചും ചർച്ച െചയ്യുന്നുണ്ട്.
നീലച്ചിത്ര നിർമാണ റാക്കറ്റിന്‍റെ വാട്സ്ആപ് ഗ്രൂപ്പായ 'എച്ച് അക്കൗണ്ട്' വഴിയാണ് ഇവർ ആശയ വിനിമയം നടത്തുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ആപ്പിൽനിന്ന് നിന്ന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ചാറ്റിൽ പ്രതിപാദിക്കുന്നുണ്ട്. ആപ്പ് നല്ല വരുമാനം നൽകുന്നുണ്ടെന്നും എന്നാൽ അശ്ലീല ഉള്ളടക്കമുള്ളതിനാൽ ഗൂഗ്ൾ പ്ലേ സ്റ്റോർ നീക്കം ചെയ്തുവെന്നും ചാറ്റിൽ പറയുന്നു.
ഗ്രൂപ്പിലെ അംഗമായ പ്രദീപ് ബക്ഷി ആപ്പ് നീക്കം ചെയ്തത് സംബന്ധിച്ച അവലോകനവും ഗൂഗ്ൾ പ്ലേ സ്റ്റോർ ആപ്പ് നീക്കം ചെയ്യാനുള്ള കാരണവും വിവരിക്കുന്നുണ്ട്.
ഇതിന് മറുപടിയായി പ്ലാൻ ബി പരമാവധി രണ്ടു മൂന്ന് ആഴ്ചക്കുള്ളിൽ നടക്കുമെന്നും പുതിയ ആപ്പ് േഫാണിൽ ലഭ്യമാകുന്നത് അനുഗ്രഹമാകുമെന്നും രാജ് കുന്ദ്ര മറുപടി നൽകിയിരിക്കുന്നത് ചാറ്റിൽ കാണാം.
സംഭാഷണത്തിനിടയിൽ, റോബ് ഡിജിറ്റൽ മാർക്കറ്റിങ് ഹോട്ട്ഷോട്ട് എന്ന അക്കൗണ്ടിൽനിന്ന് പുതിയ ആപ്പ് പുറത്തിറക്കുന്നതുവരെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യാനും പ്ലേ സ്റ്റോറിന് പുതിയ അപ്പീൽ നൽകാനും ആവശ്യപ്പെടുന്നത് കാണാം.
ബോളിഫെയിം എന്ന ആപ്പാണ് പ്ലാൻ ബി. ഇതിന്‍റെ േലാഗോ അടക്കം തയാറാക്കി അവസാനഘട്ട ഒരുക്കത്തിലാണെന്ന് രാജ് കുന്ദ്ര പറയുന്ന ചാറ്റും പുറത്തുവന്നിരുന്നു.
ആപ്പിൽനിന്ന് വരുമാനം നേടുന്നത് രാജ് കുന്ദ്രയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം കുന്ദ്ര നിഷേധിക്കുകയാണ്.
രാജ് കുന്ദ്രക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുഖ്യ സൂത്രധാരനാണെന്നും പൊലീസ് അറിയിക്കുകയായിരുന്നു. നീലച്ചിത്ര നിർമാണ വിതരണവുമായി ബന്ധപ്പെട്ട് 10 പേരാണ് ഇതുവരെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.