കേന്ദ്രത്തിനെതിരെ മുംബൈയിൽ രാജ് താക്കറെയുടെ കൂറ്റൻ റാലി
text_fieldsമുംബൈ: കേന്ദ്ര-സംസ്ഥാന ബി.ജെ.പി സർക്കാറുകൾക്കും റെയിൽവേക്കുമെതിരെ മഹാനഗരത്തിൽ എം.എൻ.എസ് നേതാവ് രാജ് താക്കറെയുടെ കൂറ്റൻ റാലി. വ്യാഴാഴ്ച ഉച്ചയോടെ ദക്ഷിണ മുംബൈയിലെ മെട്രോ സിനിമ പരിസരത്തുനിന്ന് ആരംഭിച്ച റാലി ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് അവസാനിച്ചത്. സർക്കാറുകൾക്കും റെയിൽവേക്കും മുന്നറിയിപ്പുകൾ നൽകുന്നതായിരുന്നു രാജ് താക്കറെയുടെ പ്രസംഗം.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തതുകൊണ്ടാണ് സുരേഷ് പ്രഭുവിനെ റെയിൽവേമന്ത്രിപദത്തിൽനിന്ന് മാറ്റി, പകരം തെൻറ ഭക്തനായ പിയൂഷ് ഗോയലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചത്. ഏതാനും ഗുജറാത്തികൾക്ക് മാത്രമേ ബുള്ളറ്റ് ട്രെയിൻ ഉപകരിക്കൂ. ഗുജറാത്തിെൻറ വികസനമെന്നത് കെട്ടിച്ചമച്ച ഒന്നാണ്. യഥാർഥ വിഷയങ്ങളിൽ ശ്രദ്ധ ഉൗന്നുന്നതിനുപകരം നോട്ട് നിരോധനം, സ്വച്ഛ് ഭാരത്, യോഗ, ജി.എസ്.ടി തുടങ്ങിയവയിലാണ് സർക്കാറിെൻറ ശ്രദ്ധ. വാക്കുകൾ മാറ്റിപ്പറയുന്ന നുണയനായ പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത് -രാജ് താക്കറെ പറഞ്ഞു.
റെയിൽവേ നടപ്പാലങ്ങളിൽനിന്ന് 15 ദിവസത്തിനകം വഴിയോരകച്ചവടക്കാരെ ഒഴിപ്പിച്ചില്ലെങ്കിൽ തെൻറ അണികൾ അത് ചെയ്യുമെന്ന് രാജ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.