പഴുതുകൾ തേടി തെരഞ്ഞെടുപ്പ് കമീഷൻ: രാജിന് പിന്നിലാര്?
text_fieldsമുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയുടെ തെരഞ്ഞെടുപ്പുകാല റാലികളിൽ ഇടപെടാൻ പഴുതുകൾ തേടി തെരഞ്ഞെടുപ്പ് കമീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ കടുത്ത വിമർശനങ്ങളുമായാണ് രാജ് താക്കറെയുടെ റാലികൾ അരങ്ങേറുന്നത്.
എം.എൻ.എസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എങ്കിലും കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് ഗുണമാകും വിധമാണ് രാജിെൻറ പ്രസംഗങ്ങൾ. വിമർശനങ്ങൾക്ക് ഒപ്പം മോദി സർക്കാറിെൻറ ‘നുണകൾ’ തുറന്നുകാട്ടുന്ന പവർ പോയൻറ് പ്രദർശനങ്ങളും രാജ് നടത്തുന്നു. ‘താൻ പ്രധാനമന്ത്രിയല്ല; പ്രധാന സേവകനാണെ’ന്ന സ്വയം വിശേഷണം മോദി നെഹ്റുവിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് രാജ് പറഞ്ഞു.
പ്രധാനമന്ത്രി എന്ന് വിളിക്കുന്നതിന് പകരം പ്രഥമ സേവകനെന്ന് തന്നെ വിളിക്കണമെന്ന് നെഹ്റു ജനതയോട് ആവശ്യപ്പെട്ട വാക്കുകൾ തീൻമൂർത്തി ഭവനിലെ നെഹ്റു മ്യൂസിയത്തിൽ കൊത്തിവെച്ചിട്ടുണ്ട്. വേദിയായ വേദികളിലെല്ലാം മോദി അപഹസിക്കുന്ന നെഹ്റുവിെൻറ വാക്കുകൾ മോദി കോപ്പിയടിക്കുകയായിരുന്നു-രാജ് പരിഹിസിച്ചു.
രാജിെൻറ കൂറ്റൻ റാലികൾക്ക് ആരാണ് പണം നൽകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ നോട്ടം. എന്നാൽ, എം.എൻ.എസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ റാലികളിലും വേദിയിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളുടെ കൊടിയോ സ്ഥാനാർഥികളോ ഇല്ല എന്നതും കമീഷെൻറ അന്വേഷണത്തിന് തടസ്സം നിൽക്കുന്നു. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിനു വേണ്ടിയാണ് രാജ് രംഗത്തിറങ്ങിയതെന്ന് വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.