പുതുവത്സരം ആഘോഷിക്കരുതെന്ന് ഹിന്ദുക്കളോട് രാജ സിങ് എം.എൽ.എ
text_fieldsഹൈദരാബാദ്: ഡിസംബർ 31 രാത്രിയിൽ ഹിന്ദുക്കൾ പുതുവത്സരം ആഘോഷിക്കുന്നതിനെ കുറിച്ച് പുതിയ സംവാദത്തിന് തുടക്കമിട്ട് ഗോഷാമഹൽ എം.എൽ.എ ടി. രാജ സിങ്. ഇതിനുമുമ്പും വിവാദ പ്രസ്താവനകളിലൂടെ പ്രശസ്തനാണ് രാജാ സിങ്. എം.എൽ.എ തന്നെ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആളുകൾ എല്ലാ വർഷവും പുതുവത്സരം ആഘോഷിക്കുന്നു. അത് ഇന്ത്യൻ സംസ്കാരമല്ല. മറിച്ച് 'പാശ്ചാത്യ' സംസ്കാരമാണെന്ന് ഓർക്കാതെയാണ് ആഘോഷിക്കുന്നത്.
“ഇത് 200 വർഷം ഇന്ത്യ ഭരിച്ച ജനങ്ങളുടെ സംസ്കാരമാണ്. ഡിസംബർ 31ന് അർദ്ധരാത്രി 12 മണിയോടെ, ആളുകൾ ദുരാത്മാക്കൾ ബാധിച്ചതുപോലെ ഭ്രാന്തമായി ആഘോഷങ്ങളിൽ ഏർപ്പെടുന്നു. നമ്മുടെ പുതുവത്സരം യുഗാദിയിൽ ആരംഭിക്കുന്നു” -അദ്ദേഹം പറഞ്ഞു. വലിയ തോതിലുള്ള ന്യൂ ഇയർ ആഘോഷങ്ങളെ രാജാ സിങ് വിമർശിക്കുകയും ഈ പാശ്ചാത്യ ആചാരം അവസാനിപ്പിക്കാൻ യുവാക്കളോട് കൈകോർക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
“ഇതിനെക്കുറിച്ച് ബോധവൽക്കരണം ആരംഭിച്ചാൽ, നമുക്ക് ഈ ദുരാചാരം അവസാനിപ്പിക്കാൻ കഴിയും” -എം.എൽ.എ യുവാക്കളെ അഭിസംബോധന ചെയ്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.