'മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു'; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsഹൈദരാബാദ്: മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്‍ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്‍ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.
ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.
കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.