‘ഹിന്ദു നടിമാരെ വിവാഹം കഴിച്ച സെയ്ഫ് അലി ഖാൻ ലവ് ജിഹാദി’; വർഗീയ പരാമർശവുമായി ബി.ജെ.പി നേതാവ്
text_fieldsമുംബൈ: വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാർജിച്ച ബി.ജെ.പി നേതാവും ഗോഷമഹൽ എംഎൽഎയുമായ രാജാ സിങ് നടൻ സെയ്ഫ് അലി ഖാനെതിരെയും രംഗത്ത്. ഹിന്ദു നടിമാരെ വിവാഹം കഴിച്ച നടൻ 'ലവ് ജിഹാദി' ആണെന്ന് രാജാ സിങ് ആരോപിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിൽ നടന്ന പൊതുയോഗത്തിലാണ് വിദ്വേഷ പരാമർശം നടത്തിയത്. ആൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അക്ബറുദ്ദീൻ ഉവൈസിക്കെതിരെയും ഇയാൾ ആരോപണമുന്നയിച്ചു. കൂടാതെ ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്നും രാജ സിങ് ആവശ്യപ്പെട്ടു.
മുംബൈ ബാന്ദ്രയിലെ വീട്ടിൽ അടുത്തിടെ സെയ്ഫ് അലി ഖാന് നേരെ നടന്ന ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടനെതിരെ ബി.ജെ.പി നേതാവ് വർഗീയ പരാമർശം നടത്തിയത്. ‘1991ൽ സെയ്ഫ് അലി ഖാൻ അമൃത സിങ്ങിനെ വിവാഹം കഴിച്ചു, തുടർന്ന് ഇറ്റലിയിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. പിന്നീട് തന്റെ മകളുടെ പ്രായമായ കരീന കപൂറിനെ വിവാഹം കഴിച്ചു. നടൻ ഒരു ലവ് ജിഹാദിയാണ്’ -എന്നായിരുന്നു രാജാ സിങ്ങിന്റെ ആരോപണം. नेते राजा सिंह सैफ अली हल्ला प्रकरणावर काय म्हणाले
‘നാഗ സന്യാസിമാരെ ഹൈദരാബാദിലേക്ക് അയച്ചാൽ 15 മിനിട്ട് കൊണ്ട് ഇത്തരം വ്യക്തികൾ പാകിസ്താനിലേക്ക് പോകും’ എന്നായിരുന്നു അക്ബറുദ്ദീൻ ഉവൈസിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. പാകിസ്താനിലെ ഹിന്ദുക്കളുടെ എണ്ണം കുറവാണെന്നും ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതണമെന്നും ആളുകളോട് രാജാസിങ് ആവശ്യപ്പെട്ടു.
നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാർജിച്ചയാളാണ് രാജ സിങ്. ജനുവരി ഒന്നിനുള്ള പുതുവത്സരാഘോഷത്തിൽനിന്ന് ഹിന്ദുക്കൾ വിട്ടുനിൽക്കണമെന്ന് ഇയാൾ ആഹ്വനം ചെയ്തിരുന്നു. ഹിന്ദു ആചാരങ്ങൾക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നാണ് ആവശ്യപ്പെട്ടത്. പുതുവത്സരം ആഘോഷിക്കാൻ അമിതവേഗതയിൽ വാഹനമോടിച്ച് റോഡിൽ മരിക്കുന്നതിന് പകരം ഹിന്ദു ധർമ്മത്തിനും ലവ് ജിഹാദിനും വേണ്ടി യുവാക്കൾ ജീവൻ ബലിയർപ്പിക്കണമെന്നും പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.