കലൈജ്ഞാനത്തിന് രജനികാന്തിെൻറ വക 45 ലക്ഷം രൂപയുടെ വീട്
text_fieldsചെന്നൈ: തെൻറ സിനിമാജീവിതത്തിൽ നിർണായക വഴിത്തിരിവായി മാറിയ ചിത്രത്തിെൻറ നിർമാ താവ് കലൈജ്ഞാനത്തിന് സൂപ്പർതാരം രജനികാന്ത് 45 ലക്ഷം രൂപയുടെ ഫ്ലാറ്റ് സമ്മാനിച്ചു. ഇൗയിടെ ചെന്നൈയിൽ കൈലജ്ഞാനത്തെ ആദരിക്കുന്ന ചടങ്ങ് അരങ്ങേറിയിരുന്നു. പ്രസ്തുത പരിപാടിയിൽ തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ ശോഭിച്ച കൈലജ്ഞാനം വാർധക്യസഹജമായ അവശതകളോടെ വാടകവീട്ടിലാണ് താമസിക്കുന്നതെന്ന് നടൻ ശിവകുമാർ പ്രസംഗത്തിൽ വെളിപ്പെടുത്തി.
തുടർന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി കടമ്പൂർ രാജു കലൈജ്ഞാനത്തിന് വീട് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചു. ഏറ്റവും ഒടുവിൽ സംസാരിച്ച രജനികാന്ത് കലൈജ്ഞാനത്തിന് സ്വന്തമായി വീട് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
വാഗ്ദാനം നൽകി ആഴ്ചകൾ തികയുന്നതിനുമുേമ്പ ചെന്നൈ വിരുഗംപാക്കത്തിൽ ഫ്ലാറ്റ് വാങ്ങി നൽകി. മഹാനവമി ദിവസത്തിൽ രജനികാന്ത് വീട്ടിലെത്തി ഭദ്രദീപംകൊളുത്തി താക്കോൽദാനം നിർവഹിച്ചു. രജനികാന്ത് ആദ്യമായി നായകനായി അഭിനയിച്ച ‘ഭൈരവി’ എന്ന സിനിമയുടെ നിർമാതാവായിരുന്നു കലൈജ്ഞാനം. ‘ഭൈരവി’യോടെയാണ് രജനികാന്തിന് സൂപ്പർതാര പരിവേഷം ലഭിച്ചുതുടങ്ങിയത്. ഭൈരവിയുടെ കഥയും കലൈജ്ഞാനത്തിേൻറതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.